കേന്ദ്ര ഏജൻസികളെ
പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്രോത്ത്. ഇത്തരം ദുരുപയോഗം ജനാധിപത്യത്തിന് ഭീഷണിയാണ്. കഴിഞ്ഞ ഒൻപത് കൊല്ലമായി ഇതാണ് നടക്കുന്നതെന്നും ഗെഫ്ലോത്ത് ആഞ്ഞടിച്ചു. രാഷ്ട്രീയക്കാർ ബി ജെ പി യിൽ ചേരുന്ന മുറയ്ക്ക് അവർക്കെതിരെയുള്ള കുറ്റങ്ങൾ വാഷിങ് മെഷീനിൽ അലക്കിയതുപോലെ അപ്രത്യക്ഷമാകുമെന്നും ഗെഫ്ലോത്ത് പറഞ്ഞു.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്തസരയുടെ ജയ്പുരിലെയും സിക്കാറിലെയും വീടുകളിൽ കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തുകയും ഫെമ കേസിൽ മകൻ വൈഭവ് ഗൊത്തിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.. ഏജൻസികൾ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുകയും ഉത്തരവാദികളെ പ്രൊസിക്യൂട്ട് ചെയ്യുകയും ചെയ്താൽ തന്റെ സർക്കാർ ഊഷ്മളമായി സ്വാഗതം ചെയ്യും. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെക്കുന്ന രാഷ്ട്രീയ ഉപകരണം മാത്രമായി ഈ ഏജൻസികൾ ചുരുങ്ങിയെന്നതാണ് വാസ്തവം.
ഇ.ഡി, ആദായ നികുതി വകുപ്പ്, സി.ബി.ഐ. എന്നിവ കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ചുള്ള റെയ്ഡുകളിലൂടെ അവ കഴിഞ്ഞ ഒൻപത് വർഷമായി രാഷ്ട്രീയ ആയുധമായി മാറുകയാണ്. മോദി തിരിച്ചറിയുന്നില്ലെങ്കിലും നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ കീറിമുറിക്കുന്ന രീതിയിൽ ജനാധിപത്യം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2025. All Rights Reserved