പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെ ചൊല്ലിയുള്ള അപകീർത്തി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സഞ്ജയ് സിങ്ങിനും ആശ്വാസം. ഇരുവർക്കും എതിരായ അപകീർത്തി കേസ് സുപ്രിംകോടതി സ്റ്റേ ചെയ്തു.
നാലാഴ്ചത്തേക്കാണ് കേസ് കോടതി സ്റ്റേ ചെയ്തത്. ഗുജറാത്തിന് പുറത്തേക്ക് കേസ് മാറ്റണമെന്ന ഹരജിയിലാണ് നടപടി. ഇരുവരും നേരിട്ട് ഹാജരാകാനുള്ള സമ്മൻസ് റദ്ദാക്കുന്നത് നാലാഴ്ചക്കകം പരിഗണിക്കാനും സുപ്രിംകോടതി മജിസ്ട്രേറ്റ് കോടതിയോട് നിർദേശിച്ചു.ഗുജറാത്ത് സർവകലാശാലയാണ് ഇരുവർക്കും എതിരെ അപകീർത്തി കേസ് ഫയൽ ചെയ്തത്.
© Copyright 2025. All Rights Reserved