പ്രധാനമന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയിൽ രൂക്ഷ വിമർശവുമായി അമിത് ഷാ രംഗത്ത്. അനാവശ്യമായി പ്രധാനമന്ത്രിയെ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. മോദിയെ കോൺഗ്രസുകാർക്ക് എത്ര ഭയവും വെറുപ്പും ആണെന്നതിന് തെളിവാണിത്. മോദിയും താനും ഖർഗെയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു .2047 ൽ വികസിത ഭാരതം കാണാൻ ഖർഗെക്കു കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു
=========aud==============
. ഞായറാഴ്ച ജമ്മു കശ്മീരിലെ കത്വയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രസംഗം പൂർണമാക്കാതെ മടങ്ങുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു ജമ്മു കശ്മീരിലെ മൂന്നാംഘട്ട നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ ആരോഗ്യനില മോശമായത്. പ്രസംഗം തുടങ്ങുമ്പോൾ മുതൽ ഖാർഗെ അസ്വസ്ഥനായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസംഗത്തിനിടെ വാക്കുകൾ മുറിയുകയും ശബ്ദം ഇടറുകയും ചെയ്തിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ ഖാർഗെയ്ക്ക് സമീപമെത്തി. അവർ താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും പിന്മാറാൻ ഖാർഗെ തയ്യാറായിരുന്നില്ല. വെള്ളം കുടിച്ച ശേഷം വീണ്ടും സംസാരിക്കാൻ ശ്രമിച്ച ഖാർഗെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് ഖാർഗെ പറഞ്ഞു. തനിക്ക് ഇപ്പോൾ 83 വയസായെന്നും എന്നാൽ അത്ര വേഗം താൻ മരിക്കില്ലെന്നും പറഞ്ഞ ഖാർഗെ മോദിയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് താഴെ ഇറക്കുംവരെ താൻ ജീവിച്ചിരിക്കുമെന്നും ഖർഗെ പറഞ്ഞത്
© Copyright 2024. All Rights Reserved