അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇന്ത്യ. ക്വാഡ്, യുഎൻ ഉച്ചകോടികൾക്കായി അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും,
മോദി ഒരു അതിശയമാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, ഈ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-------------------aud--------------------------------
മോദിയെ കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപ് പറഞ്ഞത്. ഇതിനോട് പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതുവരെയും തയാറായിട്ടില്ല. മോദി-ട്രംപ് കൂടിക്കാഴ്ച എന്നാകും എന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളും ഇതുവരെയും പുറത്തുവന്നിട്ടില്ല. ട്രംപിനൊപ്പം കമല ഹാരിസിനെയും പ്രധാനമന്ത്രി കാണുമോ എന്നതും വ്യക്തമല്ല. സെപ്റ്റംബർ 21 മുതൽ 23 വരെ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പ്രസിഡന്റായിരിക്കെ ട്രംപും (20172021) മോദിയും തമ്മിൽ ശക്തമായ ബന്ധമായിരുന്നു. ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ക്വാഡ് ഉച്ചകോഡിയിൽ പങ്കെടുക്കുന്ന മോദി യുഎൻ ആസ്ഥാനത്ത് ഭാവിക്കായുള്ള ഉച്ചകോടിയിലും സംസാരിക്കും.
© Copyright 2024. All Rights Reserved