മോദി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് ഉടന്‍ ഉണ്ടാകും; വമ്പന്‍ പ്രഖ്യാപനങ്ങള്‍ നിര്‍മല നടത്തുമെന്ന് റിപ്പോറട്ട്; ഓഹരി വിപണി കുതിക്കാന്‍ തയാറെടുക്കുന്നു

01/02/24

രണ്ടാം മോദി സര്‍ക്കാരിര് മണിക്കൂറുകള്‍ക്കുള്ളില്‍ അവസാന ബജറ്റ് ലോകസഭയില്‍ അവതരിപ്പിക്കും. ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത് പൊതു തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍.നിലവിലെ സര്‍ക്കാര്‍ പൂര്‍ണ ബജറ്റ് തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അവതരിപ്പിക്കാറില്ല. ഹ്രസ്വകാലത്തേയ്ക്ക് വരുന്ന ചെലവും പ്രതീക്ഷിക്കുന്ന വരവും അടങ്ങുന്ന ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതാണ് രീതി. പൂര്‍ണ ബജറ്റ് എന്നുപറഞ്ഞാൽ ഒരു സാമ്പത്തിക വര്‍ഷം മുഴുവനായി പ്രതീക്ഷിക്കുന്ന വരവും ചെലവും അടങ്ങുന്ന സാമ്പത്തിക രേഖയാണ്.

ഇടക്കാല ബജറ്റില്‍ സര്‍ക്കാരിന്റെ എസ്റ്റിമേറ്റിൽ ചെലവ്, വരുമാനം, ധനക്കമ്മി, സാമ്പത്തിക പ്രകടനം, ഏതാനും മാസത്തേക്കുള്ള പ്രവചനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വലിയ നയപ്രഖ്യാപനങ്ങള്‍ സാധാരണയായി ഇടക്കാല ബജറ്റ് അവതരണ വേളയില്‍ ഉണ്ടാവാറില്ല. ഈ കീഴ് വഴക്കം പുതിയ സര്‍ക്കാരിന് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനാണ്. വോട്ടുബാങ്കായ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പ്രഖ്യാപനങ്ങളും ഉണ്ടാകും. ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. കിസാന്‍ സമ്മാന്‍ നിധിയിലുള്ള വനിത കര്‍ഷകര്‍ക്ക് 6000 ൽ നിന്ന് 12,000 രൂപയാക്കി പ്രധാനമന്ത്രി സഹായം വര്‍ധിപ്പിച്ചേക്കും.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu