ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ; വലിയ ഭൂരിപക്ഷത്തോടെ ലോകസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തും. ഡിസംബര്‍ 15 മുതല്‍ ജനുവരി 28 വരെ നടത്തിയ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേയുടെ ഫലമാണ് ഇന്ത്യാടുഡേ പുറത്ത് വിട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം 335 സീറ്റുനേടും. സര്‍വേ വ്യക്തമാക്കുന്നത് ബിജെപി ഒറ്റയ്ക്ക് 304 സീറ്റുകളില്‍ വിജയിക്കുമെന്നാണ്. ഇക്കുറിയും കേവലഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റ് ബിജെി ഒറ്റയ്ക്ക് മറികടക്കും.
തിരഞ്ഞെടുപ്പിന് മുന്നോടിയായ ഉണ്ടാക്കിയ ‘ഇന്ത്യ’ പ്രതിപക്ഷസഖ്യം 166 സീറ്റ് നേടും. 42 സീറ്റ് മറ്റുപാര്‍ട്ടികള്‍ പിടിക്കുമെന്നും സര്‍വേയില്‍ പറയുന്നു. സര്‍വേ പ്രവചിക്കുന്നത് 2019ല്‍ 303 സീറ്റ് നേടിയ ബിജെപി ഇത്തവണ ഒരുസീറ്റ് കൂട്ടുമെന്നാണ്. 2019-ല്‍ 52 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 71 സീറ്റാക്കി നില മെച്ചപ്പെടുത്തിയേക്കും. 168 സീറ്റ് മറ്റുപാര്‍ട്ടികള്‍ക്കെല്ലാമായി കിട്ടിയേക്കാമെന്നും പ്രവചിക്കുന്നു. സര്‍വേ വ്യക്തമാക്കുന്നത് ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധകൊടുക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ്. ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കില്ല. ഇന്ത്യ പ്രതിപക്ഷ സഖ്യത്താനായിരിക്കും കേരളത്തിലെ 20 സീറ്റിലും തമിഴ്നാട്ടിലെ 39 സീറ്റിലും ജയമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
© Copyright 2023. All Rights Reserved