റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മോസ്കോയിൽ കുടിക്കാഴ്‌ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉയരമുള്ള പർവതത്തെക്കാൾ പൊക്കമുള്ളതും ഏറ്റവും ആഴമുള്ള സമുദ്രത്തെക്കാൾ അഗാധവുമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
-------------------aud--------------------------------
ഇന്ത്യ എക്കാലവും റഷ്യയ്‌ക്കൊപ്പമായിരിക്കുമെന്നും അറിയിച്ചു. പ്രതിരോധ സഹകരണം സംബന്ധിച്ച വിവിധ വിഷയങ്ങളിൽ പുട്ടിനുമായി ചർച്ച നടന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയിൽ ത്രിദിന സന്ദർശനത്തിനെത്തിയ രാജ്‌നാഥ് സൈനിക സഹകരണം സംബന്ധിച്ച ഇന്ത്യ-റഷ്യ കമ്മിഷൻ സഹആധ്യക്ഷം വഹിച്ച ശേഷമാണ് പുട്ടിനെ കണ്ടത്.
© Copyright 2024. All Rights Reserved