ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കി മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ബറോസിനെ സ്വീകരിക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ.
-------------------aud--------------------------------
യുകെ, അയർലൻഡ്, ജർമനി, ഓസ്ട്രിയ, ബെൽജിയം, ഡെന്മാർക്ക്, ലക്സംബർഗ്, നെതർലാൻഡ്, എസ്റ്റോണിയ, ഫ്രാൻസ്, അയർലൻഡ്, ലത്വിയ, ലിത്വാനിയ, മൾട്ട, നോർവേ, പോളണ്ട്, സ്വീഡൻ, ജോർജിയ, സ്വിറ്റ്സർലൻഡ്, സ്ലോവേക്കിയ, സ്ലോവേനിയ, ചെക്കിയ ഉൾപ്പടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ തിയറ്ററുകളിലാണ് ചിത്രം ഇന്നലെ മുതൽ വിവിധ ദിവസങ്ങളിലായി പ്രദർശനം ആരംഭിച്ച് ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപായുള്ള പ്രചാരണം എന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങളിലെ വിതരണവകാശം നേടിയ ആർഎഫ്ടി ഫിലിസ് ലണ്ടനിലും പരിസര പ്രദേശങ്ങളിലും വാഹനത്തിൽ ചിത്രത്തിന്റെ ട്രെയിലറുകൾ പ്രദർശിപ്പിച്ചു. സ്വദേശീയരായവർക്ക് ഇതൊരു വിസ്മയക്കാഴ്ചയായിരുന്നു. മലയാളികളായ മോഹൻലാലിന്റെ നിരവധി ആരാധകർ വിവിധ ഇടങ്ങളിൽ പരസ്യവാഹനത്തെ സ്വീകരിച്ചു. ആർഎഫ്ടി ഫിലിംസ് ഉടമ റൊണാൾഡ് തോണ്ടിക്കലാണ് പരസ്യ വാഹനം ക്രമീകരിച്ചത്. ഒരു ഇന്ത്യൻ സിനിമയ്ക്ക് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു പ്രചാരണം എന്ന് റൊണാൾഡ് തോണ്ടിക്കൽ മനോരമ ഓൺലൈനോട് പറഞ്ഞു. കുട്ടികൾക്ക് ഇഷ്ടപെടുന്ന ചിത്രമാണ് ബറോസ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ക്രിസ്മസ് പുതുവത്സര അവധിയിയിൽ യൂറോപ്യൻ മലയാളികളായ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിസ്മയം തന്നെയാണ് ബറോസ് എന്ന പ്രതീക്ഷയിലാണ് എല്ലാവരും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പ്രദർശനം..
© Copyright 2024. All Rights Reserved