2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വർഷം മാർച്ച് 28 ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ആ ദിവസം എത്തിയില്ല. മെയ് 6 ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് അനൌദ്യോഗിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അതും നടന്നില്ല. ചിത്രം ഓണത്തിന് എത്തുമെന്നും പ്രേക്ഷകരിൽ പ്രതീക്ഷ ഉണ്ടായിരുന്നു. അതും യാഥാർഥ്യമായില്ല. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഡിസംബർ 25 ന് ചിത്രം തിയറ്ററുകളിൽ എത്തും.
ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയൻ നാദസ്വരമാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. അമേരിക്കൻ ടെലിവിഷൻ ചാനലായ സിബിഎസിൻറെ വേൾഡ്സ് ബെസ്റ്റ് പെർഫോമർ അവാർഡ് നേടിയ ലിഡിയൻറെ ആദ്യ സിനിമയാണ് ബറോസ്. അതേസമയം റിലീസിന് മുന്നോടിയായി ദുബൈയിൽ ഒരു സ്പെഷൽ ഷോ ചിത്രത്തിന്റെ പ്രവർത്തകർക്കായും വിതരണക്കാർക്കായും മോഹൻലാൽ സംഘടിപ്പിച്ചിരുന്നു.
© Copyright 2024. All Rights Reserved