ദേശിയ പുരസ്കാരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും നടി നർഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തിൽ സംവിധായകൻ പ്രിയദർശനെതിരെ വീണ്ടും വിമർശനവുമായി കെടി ജലീൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിൻറെ വിമർശനം. ഇന്ദിരാ ഗാന്ധിയുടെ പേരു വെട്ടാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക മലയാളി സമൂഹത്തിന് തന്നെ വലിയ അപമാനമായെന്നാണ് അദ്ദേഹം കുറിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന മോഹൻലാലിൻ്റെ പാത പ്രിയദർശനും പിന്തുടരേണ്ടതായിരുന്നെന്നും ജലീൽ പറഞ്ഞു . നേരത്തെ നിയമസഭയിലും പ്രിയദർശനെതിരെ ജലീൽ രംഗത്തെത്തിയിരുന്നു. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദർശന്റെകൂടി ബുദ്ധിയാണെന്നാണ് ജലീൽ പറഞ്ഞത്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചോയെന്നുമാണ് അദ്ദേഹം ചോദിച്ചു.
© Copyright 2023. All Rights Reserved