അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ മൻമോഹൻ സിങ്ങിൻറെ വസതിയിലെത്തി ആദരമർപ്പിച്ചു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മൻമോഹൻ ആദരാഞ്ജലികൾ നേർന്നു. പൂർണ ബഹുമതികളോടെ നാളെയാകും സംസ്കാരം. ഇടമുറിയാതെ ജൻപഥിലെ മൂന്നാം നമ്പർ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തിയത്. പുഷ്ടപചക്രം സമർപ്പിച്ച് മോദി ആദരം അറിയിച്ചു.
-------------------aud--------------------------------
മോദിക്ക് പിന്നാലെ അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിങ് തുടങ്ങിയ കേന്ദ്രമന്ത്രിമാരും മൻമോഹൻ സിങ്ങി ന് ആദരം നൽകി. പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധൻകറും വസതിയിലെത്തി മുൻ പ്രധാനമന്ത്രിക്ക് ആദരം നൽകി. ഭാവി തലമുറകൾക്ക് മൻമോഹൻ സിങ് പ്രചോദനമാണെന്നും, വേർപാട് അതീവ ദുഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
യുപിഎ കാലത്തെയും, പാർട്ടിയിൽ ഒപ്പം പ്രവർത്തിച്ച നാളുകളുടെയും ഓർമ്മയിൽ സോണിയ ഗാന്ധി മൻമോഹൻ സിങ്ങിനെ കാണാനെത്തി. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ആദരമർപ്പിച്ചു. മല്ലികാർജ്ജുൻ ഖർഗെ, കെ സി വേണുഗോപാൽ, പ്രകാശ് കാരാട്ട്, എം കെ രാഘവൻ എംപി എന്നിവരും വസതിയിലെത്തി.
സൈന്യമെത്തി മുൻ പ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയ പതാക പുതപ്പിച്ചു. രാത്രിയോടെ മകൾ അമേരിക്കയിൽ നിന്നെത്തിയതിന് ശേഷമാകും സംസ്കാര സമയം നിശ്ചയിക്കുക. രാജ്ഘട്ടിന് സമീപം മുൻ പ്രധാനമന്ത്രിമാരുടെ അന്ത്യ വിശ്രമ സ്ഥലങ്ങൾക്ക് സമീപം സംസ്കാരിക്കാനാണ് ആലോചന. സർക്കാരുമായി ചർച്ച നടത്തി സമയ ക്രമം നിശ്ചയിച്ചാകും എഐസിസിയിലെ പൊതുദർശനം.
© Copyright 2024. All Rights Reserved