അഭിവദ്യനായ മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ശ്രേഷ്ഠ ബാവായെ പൊന്നാട അണിയിച്ചു.
സഭാആസ്ഥാനത്ത് എത്തിയ മേജർആർച്ചുബിഷപ്പിനെ അഭിവദ്യനായ ജോസഫ് മോർ ഗ്രിഗോറിയോസ്, മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ അഫ്രേം തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. മലങ്കര മെത്രാപ്പോലീത്ത എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ട ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയെ മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് അനുമോദിച്ചു. യാക്കോബായ സഭയുടെ ഭരണപരമായ എല്ലാ ഉത്തരവാദിത്തങ്ങളും മലങ്കര മെത്രാപ്പോലീത്തൻ എന്ന നിലയിൽ ജോസഫ് മോർ ഗ്രിഗോറിയോസിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയിൽ ദൈവാനുഗ്രഹം നേർന്ന മേജർആർച്ചുബിഷപ് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
© Copyright 2024. All Rights Reserved