30 യാത്രക്കാരുമായി റഷ്യൻ വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ തടാകത്തിൽ. കിഴക്കൻ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന നിരവധി കൈവഴികളുള്ള കോളിമ നദിയിലാണ് പോളാർ എയർലൈൻസിന്റെ അന്റോനോവ് എ. എൻ–24 ആർവി വിമാനം ലാൻറ് ചെയ്തത്.
മഞ്ഞ് മൂടിയ നിലയിലായിരുന്നു കോളിമ നദി. നദിയുടെ ഏതാണ്ട് ഒത്ത നടുവിലായാണ് വിമാനം ലാൻറ് ചെയ്തത്. നദിയുടെഉപരിതലത്തിലിറങ്ങിയ വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിമാനത്തിൽ നിന്നും ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് ലാൻഡിങ് റൺവേയില്ലല്ലെന്നും നദിയിലാണെന്നും യാത്രക്കാരും ജീവനക്കാരും തിരിച്ചറിഞ്ഞത്. 2022 ഡിസംബർ 22 നായിരുന്നു സംഭവം. നദിക്കു സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടിയിരുന്നത്.
കനത്ത മഞ്ഞുവീഴ്ചയായതിനാൽ പൈലറ്റിന് റൺവേ കാണാനായില്ല. റൺവേ അടയാളപ്പെടുത്തുന്ന ലൈറ്റുമില്ലായിരുന്നു. അതിനാൽ റൺവേ തിരിച്ചറിയാനാവാതെ നദിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. ലാൻഡിങ്ങിലെ പിഴവ് പൈലറ്റിൻറെ അശ്രദ്ധമൂലമാണെന്ന് സൈബീരിയൻ ഗതാഗത വകുപ്പ് അറിയിച്ചു.
© Copyright 2025. All Rights Reserved