വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങൾക്കാണ് യുഎഇയും ഇന്ത്യയും വേദിയാകാൻ പോകുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഇന്ത്യയിലേക്ക് വരികയാണ്. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലുമെത്തും. യുഎഇ പ്രസിഡന്റ് മോദിക്കൊപ്പം ഗുജറാത്തിൽ റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ ആദ്യമായിട്ടാകും ഇത്തരമൊരു പരിപാടി ഇന്ത്യയിൽ നടക്കുന്നത്.
-------------------aud--------------------------------
അഹ്‌ലൻ മോദി എന്ന പേരിൽ അബുദാബിയിൽ വമ്പൻ പരിപാടിയാണ് അടുത്ത മാസം പദ്ധതിയിടുന്നത്. അബുദാബിയിലെ ക്ഷേത്ര ഉദ്ഘാടനത്തിന് തൊട്ടുമുമ്പായിരിക്കും മോദിയെ സ്വാഗതം ചെയ്തുള്ള കൂറ്റൻ സമ്മേളനം. ഈ മാസം 22ന് അയോധ്യയിലെ രമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ യുഎഇയിൽ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതും മോദിയുടെ വിജയമായി ബിജെപി ഉയർത്തിക്കാട്ടിയേക്കും.ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറിൽ ഈ മാസം 10 മുതൽ 12 വരെ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി നടക്കുകയാണ്. ഇതിൽ പങ്കെടുക്കാൻ എത്തുന്നതാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. ചൊവ്വാഴ്ച ശൈഖ് മുഹമ്മദും മോദിയും ഒരുമിച്ച് അഹമ്മദാബാദിൽ റോഡ് ഷോ നടത്തുമെന്നാണ് വാർത്ത. അഹമ്മദാബാദ് വിമാനത്താവളം മുതൽ സബർമതി ആശ്രമം വരെയാണത്രെ റോഡ് ഷോ.ശൈഖ് മുഹമ്മദിനെ സ്വീകരിക്കാൻ മോദി നേരിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. എയർപോർട്ടിൽ നിന്ന് ശൈഖ് മുഹമ്മദ് സബർമതി ആശ്രമത്തിലേക്ക് പോകും. മഹാത്മാ ഗാന്ധിജിക്ക് ആദരം അർപ്പിക്കുന്നതിനാണ് ശൈഖ് മുഹമ്മദ് ആശ്രമത്തിലെത്തുന്നത്. ഈ യാത്ര റോഡ് ഷോ ആക്കി മാറ്റുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, നരേന്ദ്ര മോദി യുഎഇയിലേക്ക് പോകുന്നത് അടുത്ത മാസമാണ്. അബുദാബിയിൽ നിർമാണം പൂർത്തിയായ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനാണ് മോദി യുഎഇയിലെത്തുക. ഉദ്ഘാടനത്തിനുള്ള ക്ഷണം മോദി സ്വീകരിച്ചുകഴിഞ്ഞു. യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. ഈ വേളയിലാണ് അഹ്‌ലൻ മോദി എന്ന പരിപാടി സംഘടിപ്പിക്കുക. ഫെബ്രുവരി 13നാണ് അബുദാബിയിൽ അഹ്‌ലൻ മോദി പ്രോഗ്രാം. 50000ത്തിലധികം ഇന്ത്യൻ പ്രവാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടി കഴിഞ്ഞ് തൊട്ടടുത്ത ദിവസം ക്ഷേത്ര ഉദ്ഘടാനത്തിന് ശേഷമാകും മോദി നാട്ടിലേക്ക് തിരിക്കുക. യുഎഇ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും പദ്ധതിയിടുന്നു എന്നാണ് സൂചന.
© Copyright 2023. All Rights Reserved