യുഎസുമായി വ്യാപാര ഉടമ്പടികൾ ഉണ്ടാക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ചൈന. യുഎസിനെ പിന്തുണയ്ക്കുന്നതും ചൈനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതുമായ വ്യാപാര ഉടമ്പടികളിൽ ഏർപ്പെടുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
-------------------aud--------------------------------
മറ്റു രാജ്യങ്ങൾക്ക് യുഎസ് 10 ശതമാനം താരിഫ് ഏർപ്പെടുത്തിയപ്പോൾ ചൈനയ്ക്ക് ഇത് 145 ശതമാനമാണ്. മറുപടിയായി യുഎസ് ഉൽപന്നങ്ങൾക്ക് ചൈന താരിഫ് 125 ശതമാനമായി വർധിപ്പിക്കുകയും ചെയ്തിരുന്നു .
അതേസമയം, ചൈനയുമായി ചർച്ചകൾ തുടരുകയാണെന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതിനോട് ചൈന പ്രതികരിച്ചിട്ടില്ല. യുഎസിന്റെ നിലപാട് ഏകപക്ഷീയമാണെന്നും അത് അംഗീകരിച്ചു കൊടുത്താൽ, ലോകം ‘കാട്ടുനീതി’യിലേക്ക് തിരികെ പോകേണ്ടി വരുമെന്നുമാണ് ചൈനയുടെ വിമർശനം.
© Copyright 2024. All Rights Reserved