3 ദശകം നീണ്ട സംഗീതജീവിതത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച അമേരിക്കൻ കൺട്രി മ്യൂസിക് താരം ടോബി കീത്ത് അർബുദ ബാധയെ തുടന്ന് അന്തരിച്ചു. 62 വയസായിരുന്നു അദ്ദേഹത്തിന് .
അമേരിക്കൻ കൺട്രി മ്യൂസിക് താരം ടോബി കീത്ത് തൻറെ 62 വയസിൽ അർബുദ ബാധയെ തുടർന്ന് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ നിരവധി ഹിറ്റ് ഗാനങ്ങൾ ആണ് അദ്ദേഹം തന്റെ ആരാധകർക്ക് സമ്മാനിച്ചത് . 1993 ൽ പുറത്തിറങ്ങിയ 'ഷുഡ്ഹാവ് ബീൻ എ കൗബോയ്' എന്ന ഗാനത്തിലൂടെ ആണ് അദ്ദേഹം ജന ഹൃദയങ്ങളിലേക്ക് ചേക്കേറിയത് . 3 ദശകം നീണ്ട സംഗീതജീവിതത്തിൽ ഹൂ ഈസ് യുവർ ഡാഡി, മെയ്ഡ് ഇൻ അമേരിക്ക തുടങ്ങിയവയാണു അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റുകളുടെ മുൻ നിരയിൽ ഉള്ളത് . അമേരിക്കൻ ദേശസ്നേഹപ്രധാനമായിരുന്നു ടോബിയുടെ പാട്ടുകൾ. 2001സെപ്റ്റംബർ 11 ന് റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണത്തിനുശേഷം 2002 ൽ ഇറങ്ങിയ ആംഗ്രി അമേരിക്കൻ ആൽബത്തിലെ ഗാനങ്ങൾ ജനപ്രീതി നേടി. അഫ്ഗാനിസ്‌ഥാനിലും ഇറാഖിലും യുഎസ് താവളങ്ങളിൽ സൈനികർക്കായി സംഗീതപരിപാടികൾ അവതരിപ്പിച്ചു. ജോർജ് ഡബ്ള്യു ബുഷ്, ബറാക് ഒബാമ, ഡോണൾഡ് ട്രംപ് തുടങ്ങി ഒട്ടേറെ യുഎസ് പ്രസിഡന്റുമാരുടെ വേദികളിലും അദ്ദേഹം ഗാനമാലപിച്ചിട്ടുണ്ട് .
© Copyright 2024. All Rights Reserved