യുഎസ് തീരത്ത് ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ കാണാതായതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ കാലിഫോർണിയയിലെ സാൻ ഡീഗോയ്ക്ക് സമീപമാണ് ചെറിയ യാത്രാ ബോട്ട് മുങ്ങിയത്.
-------------------aud--------------------------------
ഇന്ത്യക്കാരായ രണ്ട് കുട്ടികളെയാണ് അപകടത്തിൽ കാണാതായത്. ഇവരുടെ മാതാപിതാക്കൾ ലാ ജോല്ലയിലെ സ്ക്രിപ്സ് മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു.
സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് കുടുംബത്തിന് സഹായം നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകടം നടന്ന വിവരത്തെ തുടർന്ന് യു എസ് കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഹെലികോപ്റ്ററും ബോട്ടും വിന്യസിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
© Copyright 2025. All Rights Reserved