ലോകത്താകെ ആശങ്കയേകി എച്ച്എംപിവി കേസുകൾ ലോകമെങ്ങും കുതിയ്ക്കുന്നു. കോവിഡ് സമയത്തെ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കണമെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന. മൂന്നു നിർദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ചത്. മാസ്‌ക് ധരിക്കൽ, ഐസൊലേഷൻ, കൈ കഴുകൽ എന്നീ നിർദ്ദേശങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
-------------------aud--------------------------------
ചൈനയിൽ എച്ച്എംപിവി മൂലമുള്ള രോഗികൾ നിറഞ്ഞിരിക്കുകയാണ്. യുകെയിലും വൈറസ് ബാധിതരുടെ എണ്ണമേറി. വിവിധ രാജ്യങ്ങളിൽ രോഗ വ്യാപനമുണ്ടായാൽ എന്തു ചെയ്യണമെന്ന ചർച്ചയും തുടങ്ങി. മാസ്‌ക് ധരിക്കലും ഐസൊലേഷനുമെല്ലാം തന്നെ നടപ്പാക്കേണ്ടിവരും. കൈ പതിവായി കഴുകുക. രോഗ ബാധിതരായാൽ അധികം പേരുമായി ഇടപെടാതിരിക്കുക എന്നിവയും അനിവാര്യമാണ്.
യുകെയിലും എൻഎച്ച്എസ് ജാഗ്രതാ നിർദ്ദേശം നൽകി. രോഗലക്ഷണമുള്ളവർ ആരുമായും ഇടപെടരുത്. ശൈത്യകാലത്തെ പ്രതിസന്ധിയിലാണ് എൻഎച്ച്എസ്. ആളുകൾ തമ്മിലുള്ള സമ്പർക്കത്തിലൂടെ വൈറസ് വ്യാപനമുണ്ടാകും. രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം എന്നിവയുള്ളവർ മുൻകരുതലെടുക്കുക. ചെറിയ കുട്ടികളിൽ വരെ രോഗം വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് എൻഎച്ച്എസ് നിർദ്ദേശിക്കുന്നു.
© Copyright 2024. All Rights Reserved