യുകെയിലാകമാനം യുകെയിലെമ്പാടും പാലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമായി. ലണ്ടന്‍, കാര്‍ഡിഫ്, ബെര്‍മിംഗ്ഹാം, ബെല്‍ഫാസ്റ്റ്, സാല്‍ഫോര്‍ഡ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രകടനങ്ങള്‍ നടത്തി. ലണ്ടനില്‍ ഡൗണിങ് സ്ട്രീറ്റിന് സമീപം ലക്ഷം പേരുടെ റാലിയാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി . പ്രകടനം ആക്രമാസക്തവുമായി മാറിയതിനു തുടർന്ന് നിരവധി പേര്‍ അറസ്റ്റിലായി.
ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഹമാസിനെ പിന്തുണക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രാജ്യത്തു പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ വര്‍ധിക്കുകയാണ് എന്നാണു റിപ്പോര്‍ട്ട്. ലണ്ടനില്‍ നടന്ന പ്രകടനത്തിന് പുറമെ ബെര്‍മിംഗ്ഹാം, കാര്‍ഡിഫ്, ബെല്‍ഫാസ്റ്റ്, സാല്‍ഫോര്‍ഡ് തുടങ്ങിയ നിരവധിയിടങ്ങളിലും പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ അരങ്ങേറി.തലസ്ഥാനത്ത് ഡൗണിംഗ് സ്ട്രീറ്റിന് സമീപം നടന്ന ഒരു റാലിയോടെയാണ് ലണ്ടനിലെ പ്രകടനം സമാപിച്ചിരിക്കുന്നത്.
© Copyright 2023. All Rights Reserved