ബ്രിട്ടനിലെ ടാപ്പുകളിലൂടെ എത്തുന്ന വെള്ളം കുടിച്ചാൽ ഒരുപക്ഷെ ഡിമെൻഷ്യ പിടിപെട്ടേക്കാം എന്ന് പുതിയ പഠന റിപ്പോർട്ട്. ഒരുപക്ഷെ മൂന്നിലൊന്ന് പേർക്ക് ഈ മറവി രോഗം പിടിപെടാൻ ഇറ്റയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണിത്.
-------------------aud--------------------------------
ടാപ്പ് വെള്ളത്തിൽ, അത്യാവശ്യ ധാതുക്കളായ കാൽസ്യം, മെഗ്‌നീഷ്യം എന്നിവ വളരെ കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത് എന്നതാണ് ഇതിന് കാരണമായി അവർ പറയുന്നത്. എകദേശം 27 മില്യൺ ബ്രിട്ടീഷുകാർ ഈ രോഗം പിടിപെടാനുള്ള സാധ്യതയുള്ളവരാണെന്നും പറയുന്നു.
ഈ ധാതുക്കൾക്ക് തലച്ചോറിനെ സംരക്ഷിക്കുവാനുള്ള കഴിവുണ്ട്. മാത്രമല്ല, വെള്ളത്തിൽ ഇവയുടെ അളവ് കുറയുന്നത് പൈപ്പുകൾ എളുപ്പത്തിൽ തുരുമ്പ് പിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇതുവഴി ലെഡ് തുടങ്ങിയ വിഷാംശമുള്ള ധാതുക്കൾ വെള്ളത്തിൽ ലയിച്ചു ചേരുകയും ചെയ്യും എന്നും ശാസ്ത്രജ്ഞർ പറയുന്നു. അതുവഴി, ഇത്തരത്തിലുള്ള വിഷാംശങ്ങൾ ശരീരത്തിൽ പ്രവേശിക്കും. സ്‌കോട്ട്‌ലാൻഡ്, യോർക്ക്ഷയറിന്റെ മിക്ക ഭാഗങ്ങൾ, കോൺവാൾ, വെയ്ൽസിന്റെ പടിഞ്ഞാറ് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇപ്പോൾ സോഫ്റ്റ് വാട്ടർ ലഭിക്കുന്നത്. ഇവിടങ്ങളിൽ അപകട സാധ്യത കൂടുതലാണ്.
© Copyright 2024. All Rights Reserved