അടുത്തയാഴ്ച യുകെയിലെ മിക്ക പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസം മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. പലയിടങ്ങളിലും താപനില മൈനസ് 10 ലേക്ക് കൂപ്പുകുത്തും.
-------------------aud--------------------------------
ബ്ല്യു എക്സ് ചാർട്ടിൽ നിന്നുള്ള കാലാവസ്ഥാ ഭൂപടത്തിൽ കണിക്കുന്നത്, വരുന്നയാഴ്ച ആദ്യം തന്നെ താപനില പൂജ്യത്തിൽ താഴെയാകുമെന്നാണ്. ഇതിനെ ശരിവയ്ക്കുന്ന രീതിയിലുള്ളതാണ് മെറ്റ് ഓഫീസിന്റെ പ്രവചനവും. ഏതാനും ദിവസത്തെ തുടർച്ചയായ മഞ്ഞുവീഴ്ചയാണ് അവരും പ്രവചിക്കുന്നത്.
താപനില കുത്തനെ ഇടിഞ്ഞ് വരാനിരിക്കുന്ന മഞ്ഞു വീഴ്ച കാണേണ്ടതായിരിക്കും എന്നാണ് ബ്രിട്ടീഷ് വെതർ സർവ്വീസ് സ്ഥാപകനും മുതിർന്ന കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ജിം ഡെയ്ൽ പായുന്നത്. വെയ്ൽസിൽ നിന്നു തുടങ്ങി, ബിർമ്മിംഗ്ഹാം, കോട്‌സ്വേൾഡ് എന്നിവ കടന്ന് സൗത്താംപ്ടൺ വരെ ഭൂമിയെ മഞ്ഞു പുതയ്ക്കുന്നതായിരിക്കും വരും ദിനങ്ങൾ എന്നും അദ്ദേഹം പറയുന്നു. ലേക്ക് ഡിസ്ട്രിക്ട്, പെനൈൻസ് എന്നിവിടങ്ങലിലും മഞ്ഞുവീഴ്ചയുണ്ടാകും.
അതുപോലെ തെക്കൻ യോർക്ക്ഷയറിന്റെ തെക്കെ അറ്റത്തെ പ്രദേശങ്ങളിലും, ഡെബ്രിഷയറിലും കാറ്റിന്റെ ദിശ അനുസരിച്ച് മഞ്ഞുവീഴ്ച ഉണ്ടാകാൻ ഇടയുണ്ട്. പൊതുവെ പറഞ്ഞാൽ വടക്കൻ ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും പൂജ്യം ഡിഗ്രിക്ക് താഴെയുള്ള അന്തരീക്ഷ താപനിലയുമായി കോച്ചി വിറയ്ക്കും. ചില പ്രദേശങ്ങളിൽ മൈനസ് ആറ് ഡിഗ്രി വരെ താപനില താഴാനും ഇടയുണ്ട്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയ്ൽസിലും അയർലൻഡിലും സമാനമായ മഞ്ഞുവീഴ്ചയാണ് പ്രവചിച്ചിരിക്കുന്നത്.
ഇവിടെ ചിലയിടങ്ങളിൽ താപനില മൈനസ് 10 വരെയെത്തും ഒക്ടോബർ 11ന് ആയിരിക്കും കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുക എന്നാണ് ഡബ്ല്യു എക്സ് ചാർട്ട്‌സ് പറയുന്നത്. വീശിയടിച്ച കിർക്ക് കൊടുങ്കാരിന്റെ അവശിഷ്ടമാണ് ബ്രിട്ടന്റെ കാലാവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടു വരുന്നത്. ഒക്ടോബർ 11 നും 12 നും അത് ആഷ്‌ലി കൊടുങ്കാറ്റ് എന്ന പേരിൽ ഇംഗ്ലണ്ടിലൂടെയും വെയ്ൽസിലൂടെയും വടക്കൻ കടൽ ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് അന്തരീക്ഷം ഏറ്റവുമധികം തണുത്തുറയുക. ഇത് മഞ്ഞുവീഴ്ചക്കും കാരണമാകും.
അറ്റ്‌ലാന്റിക്കിൽ നിന്നുള്ള ഒരു ന്യൂനമർദ്ദം കിഴകോട്ട് നീങ്ങി, വരുന്നയാഴ്ച ആദ്യം യുകെയിലൂടെ കടന്നു പോകും. ഇത് ഇടക്കിടെ കനത്ത മഴയ്ക്കും കാരണമാകും. ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറയുന്നു.
© Copyright 2024. All Rights Reserved