യുകെയിലെ ഭവന വിലയിൽ വൻ കുതിപ്പ്; രണ്ടു വർഷത്തെ ഉയർച്ചയിൽ

03/12/24

കെയിലെ ഭവന വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. നവംബർ മാസത്തിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കിൽ വീടുകളുടെ വില ഉയർന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഭവന വിലയിലെ വാർഷിക വളർച്ചാ നിരക്ക് നവംബറിൽ 3.7 ശതമാനമാണ്. എന്നാൽ ഒക്ടോബറിലെ വളർച്ചാ നിരക്ക് 2.4 ശതമാനം മാത്രമായിരുന്നു.

-------------------aud--------------------------------

യുകെയിലെ ഏറ്റവും വലിയ ബിൽഡിങ് സൊസൈറ്റി ആയ നേഷൻ വൈഡ് ആണ് മേൽ പറഞ്ഞ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. 2022 നവംബർ മാസത്തിനു ശേഷമുള്ള ഏറ്റവും വേഗമേറിയ വളർച്ചാ നിരക്കാണിത്. വിലകളിലെ കുതിച്ചു കയറ്റം ഭവന വിലകളുടെ ശരാശരി 208144 പൗണ്ട് ആയി ഉയർത്തി. വായ്പാ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചത് മൂലം കൂടുതൽ ആളുകൾ വീടു വാങ്ങിയതാണ് ഭവന വിപണിയിലെ വളർച്ചയ്ക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഭവന വിപണിയിലെ നിലവിലെ കണക്കുകൾക്ക് ഒക്ടോബർ 30-ാം തീയതി ചാൻസലർ റേച്ചൽ റീവ്സ് അവതരിപ്പിച്ച ബഡ്ജറ്റിലെ നിർദ്ദേശങ്ങൾക്ക് ഭവന വിപണിയിലെ വളർച്ചയുമായി നേരിട്ട് ബന്ധമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാലും ബഡ്ജറ്റിൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. അതു കൂടാതെ 2025 ഏപ്രിൽ മാസം മുതൽ രണ്ടാമത് വീടുകൾ വാങ്ങുമ്പോൾ നികുതി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ബഡ്ജറ്റിലെ ഈ മാറ്റങ്ങൾ മാർച്ച് അവസാനം വാരം വരെ കൂടുതൽ ആളുകൾ വീടു വാങ്ങുന്നതിന് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഭവന വിപണി കഴിഞ്ഞ രണ്ട് മാസക്കാലമായി സ്തംഭനാവസ്ഥയിലാണ് എന്നാണ് കരുതിയിരുന്നത്. പുതിയ ഫിക്സ്ഡ് നിരക്ക് മോർട്ട്‌ഗേജുകളുടെ വില കൂടിക്കൂടി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ബജറ്റിലെ നില നയങ്ങൾ വായ്പാ ദാതാക്കളെ ഫിക്സ്ഡ് ഡീലുകളുടെ നിരക്ക് ഉയർത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ പ്രവണത തുടരുകയാണെങ്കിൽ ഇനിയും കുറേക്കാലം കൂടി മോർട്ട്‌ഗേജ് നിരക്കുകൾ ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu