യുകെയിൽ ഭവന വില ഈ വർഷം മുൻപ് പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയരുമെന്ന് വിദഗ്ദ്ധർ. എന്നാൽ ഉയർന്ന ഡിമാൻഡും പരിമിതമായ വിതരണവും കാരണം വാടക ചെലവുകൾ വർദ്ധിക്കുന്നതിലൂടെ വർദ്ധനവ് മറികടക്കുമെന്ന് കണക്കുകൾ .
-------------------aud--------------------------------
ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് വിപണിക്ക് സഹായം ലഭിച്ചേക്കാം, വർഷാവസാനത്തോടെ ബാങ്ക് നിരക്ക് 75 ബേസിസ് പോയിൻ്റ് കുറച്ച് 3.75% ആക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 14 – 25 തീയതികളിൽ 20 ഹൗസിംഗ് മാർക്കറ്റ് വിദഗ്ധരുമായി നടത്തിയ വോട്ടെടുപ്പിൽ ഇംഗ്ലണ്ടിലെ ഭവന വില 2025 ൽ 4.0% ആയി വർദ്ധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഭവനം വാങ്ങാനുള്ള വിലയിൽ മെച്ചപ്പെടുത്തലുകൾ ഉണ്ടായിട്ടും, സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഉള്ളവർ നേരിടേണ്ടി വരുന്നത് നിരവധി വെല്ലുവിളികളാണ്. താഴ്ന്ന മോർട്ട്ഗേജ് നിരക്കുകളും ഉയർന്ന ശമ്പളവും ആദ്യമായി വീട് വാങ്ങുന്നവരെ സഹായിച്ചേക്കാം. ഉയർന്ന പ്രോപ്പർട്ടി വില, പരിമിതമായ ഭവന വിതരണം, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവ പലർക്കും വിപണിയിൽ പ്രവേശിക്കുന്നത് ബുദ്ധിമുട്ടാക്കും. വാടക ചെലവ് വീടിൻ്റെ വിലയേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നതിനാൽ, നിലവിൽ വാടകയ്‌ക്ക് കഴിയുന്നവർക്ക് വെല്ലുവിളിയായിരിക്കുകയാണ്. ഉയർന്ന നികുതിയും ദുർബലമായ സാമ്പത്തിക പശ്ചാത്തലവും സ്വത്ത് മൂല്യങ്ങൾ പരിമിതപ്പെടുത്തുമെന്ന് എസ്റ്റേറ്റ് ഏജൻസിയായ ഹാംപ്ടൺസിലെ അനീഷ ബെവറിഡ്ജ് പറയുന്നു. ലണ്ടനിലെ വാടകയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.5 ദശലക്ഷം വീടുകൾ നിർമ്മിക്കുമെന്ന് ലേബർ ഗവൺമെൻ്റ് വാഗ്‌ദാനം ചെയ്തിരുന്നു. കൂടാതെ ഈ വർഷം വാടകക്കാരുടെ അവകാശ ബിൽ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കുറഞ്ഞ മോർട്ട്ഗേജ് നിരക്കുകൾ, കുറഞ്ഞ സമ്മർദ്ദ നിരക്കുകൾ തുടങ്ങിയ കൂടുതൽ ആളുകൾക്ക് ഭവനം വാങ്ങാനുള്ള അവസരം ഉണ്ടാക്കുമെന്ന് റിയൽ എസ്റ്റേറ്റ് സേവന സ്ഥാപനമായ സിബിആർഇയിൽ നിന്നുള്ള സ്കോട്ട് കാബോട്ട് പറഞ്ഞു. ഈ വർഷത്തേയും അടുത്ത വർഷത്തേയും പണപ്പെരുപ്പ പ്രവചനങ്ങളിൽ വർദ്ധനവ് ഉണ്ടായെങ്കിലും ജനുവരി മുതൽ സാമ്പത്തിക വിദഗ്ധർ തങ്ങളുടെ പലിശ നിരക്ക് പ്രവചനങ്ങളിൽ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഫെബ്രുവരിയിൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്ക് നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ചുകൊണ്ട് 4.50% ആയി കുറച്ചിരുന്നു.
© Copyright 2024. All Rights Reserved