ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്തിനിടെ നടന്ന വില്പനകളുടെ അടിസ്ഥാനത്തിലാണിത് കണക്കാക്കിയിരിക്കുന്നത് എച്ച്എംആര്‍സിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസക്കാലയളവില്‍ സ്റ്റാമ്പ് ഡ്യൂട്ടി വകയില്‍ വരുമാനം കുറയാന്‍ കാരണം ട്രാന്‍സാക്ഷനുകള്‍ കുറഞ്ഞതും റേറ്റുകളില്ലാത്ത പരിധി വര്‍ധിച്ചതും ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കുള്ള ഓഫറുകൾ കഴിഞ്ഞ സെപ്റ്റംബറില്‍ നിലവില്‍ വന്നതും കാരണങ്ങളായി വര്‍ത്തിച്ചുവെന്നാണ് കരുതുന്നത്
കഴിഞ്ഞ ജൂലൈയില്‍ മോര്‍ട്ട്‌ഗേജ് അനുവദിച്ചതിൽ ഏതാണ്ട് പത്ത് ശതമാനം ഇടിവുണ്ടായെന്നും ഫസ്റ്റ് ടൈം ബൈയര്‍മാരെ സംബന്ധിച്ചിടത്തോളം അഫോര്‍ഡബിലിറ്റി വെല്ലുവിളികള്‍ തുടര്‍ന്നുവെന്നുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മണി ആന്‍ഡ് ക്രെഡിറ്റ് ഡാറ്റ വെളിപ്പെടുത്തുന്നത്. മോര്‍ട്ട്‌ഗേജ് അപ്രൂവലുകളുടെ എണ്ണം ജൂണിലെ 54,600ത്തില്‍ നിന്നും ജൂലൈയില്‍ 49,400 ആയി കുറഞ്ഞു. എന്നാല്‍ ഇതേ കാലത്ത് റീമോര്‍ട്ട്‌ഗേജിംഗ് അപ്രൂവലുകള്‍ 39,100ല്‍ നിന്നും 39,300 ആയി വര്‍ധിച്ചുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. സെപ്റ്റംബറിലെ മിനി ബജറ്റില്‍ സീറോ പെര്‍സന്റേജ് ടാക്‌സ് ബാന്‍ഡ് 125,000 പൗണ്ടില്‍ നിന്നും 250,000 പൗണ്ടായി ഗവണ്മെന്റ് വര്‍ധിപ്പിച്ചിരുന്നു. ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കുള്ള സീറോ പെര്‍സന്റേജ് പരിധി മൂന്ന്‌ലക്ഷം പൗണ്ടില്‍ നിന്നും 425,000 പൗണ്ടായും കൂട്ടിയിരുന്നു.
ഈ ഇളവുകള്‍ അധികകാലം നിലനിര്‍ത്തില്ലെന്നാണ് നിലവിലെ ചാന്‍സലറായ ജറമി ഹണ്ട് നവംബറിലെ ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇളവുകള്‍ 2025 മാര്‍ച്ച് വരെ മാത്രമേ ലഭ്യമാക്കുകയുള്ളുവെന്നാണ് ഹണ്ട് വ്യക്തമാക്കിയിരിക്കുന്നത്.രാജ്യത്തെ വര്‍ധിച്ച് വരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കാരണം ലോണെടുത്ത് പ്രോപ്പര്‍ട്ടി വാങ്ങുന്നവര്‍ കുറഞ്ഞത് ട്രാന്‍സാക്ഷനുകള്‍ കുറയാനും തല്ഫലമായി സ്റ്റാമ്പ് ഡ്യൂട്ടി വകയിലുള്ള വരുമാനം കുറയുന്നതിനും കാരണമായിട്ടുണ്ടെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
© Copyright 2024. All Rights Reserved