ഏതുതരം കുറ്റകൃത്യങ്ങളിൽ പെടുന്നവരെയും പെട്ടെന്ന് തിരിച്ചറിയുന്നതിനുള്ള പുതിയ പദ്ധതി യുകെ പോലീസ് നടപ്പിലാക്കാൻ ഒരുങ്ങുന്നു ഇതിനായി 50 ശലക്ഷം ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ ഫോട്ടോ അടങ്ങിയ ഡാറ്റാബാഗ് പോലീസ് തയ്യാറാക്കി കഴിഞ്ഞു. മുക്കിലും മൂലയിലുംവരെ സിസിടിവി ക്യാമറകൾ വന്നതോടെ കുറ്റകൃത്യങ്ങൾ ദൃശ്യമാകുന്നത് ലഭ്യമാകുന്നത് എളുപ്പമായിരുന്നു .കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളിൽ നിന്ന് ആളുകളെ തിരിച്ചറിയുന്നതിന്റെ പ്രയാസങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ഒഴിവാക്കപ്പെടുന്നത്. സിസിടിവിലെയോ സോഷ്യൽ മീഡിയയിലെയും ദൃശ്യങ്ങളിൽ ഉൾപ്പെട്ടാൽ ആരാണെന്ന് തിരിച്ചറിയാൻ പുതിയ സാങ്കേതികവിദ്യയിലൂടെ പോലീസിനെ നിസ്സാരമായി സാധിക്കും .ഇതിന് അധികാരം പോലീസ് നൽകുന്നതിനായുള്ള നിയമനിർമാണത്തിന്റെ അന്തിമഘട്ടത്തിലാണ് സർക്കാർ.
ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഉപയോഗിക്കുന്നത് റോഡ് സുരക്ഷാ നിയമങ്ങൾ തെറ്റിക്കുന്നവരെ കണ്ടാൽ വാഹനത്തിൻറെ നമ്പറിൽ നിന്ന് ഉടമയെ കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത് .എന്നാൽ ഫോട്ടോയിൽ നിന്ന് മുഖം തിരിച്ചറിയാവുന്ന ആളുകളെ കണ്ടെത്തുന്നതിലൂടെ വാഹനം ഓടിക്കുന്ന യഥാർത്ഥ ഡ്രൈവറെ തിരിച്ചറിയുവാൻ കഴിയും എന്നാൽ പുതിയ സാങ്കേതികവിദ്യ അധ്യാപകമായ രീതിയിൽ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് പ്രധാനമായും പ്രതിഷേധ സമരങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ തിരിച്ചറിയുന്നതിനായി ഇത് ഉപയോഗിക്കാൻ സാധിക്കും. വ്യക്തികളുടെ സ്വകാര്യത ആവിഷ്കാര സ്വാതന്ത്ര്യം ഒത്തുചേരാനും കൂട്ടുകൂടാനുമുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളുടെ മേൽ പുതിയ സാങ്കേതിക വിദ്യാഭ്യാസം എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്
© Copyright 2025. All Rights Reserved