യുകെയിൽ ഇന്ന് ഗെറിറ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കും; കാറ്റിനൊപ്പം കനത്ത മഴയും മഞ്ഞും പെയ്യും, ജാഗ്രതാ നിർദേശം

27/12/23

ലണ്ടൻ യുകെയിൽ ഇന്ന് ഗെറിറ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന്
കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ കാറ്റിന് ഒപ്പം കനത്ത മഴയും മഞ്ഞും പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് വാഹന യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെയിൽ മിക്കയിടങ്ങളിലും 'യെല്ലോ അലർട്ട്' മുന്നറിയിപ്പ് മെറ്റ് ഓഫിസ് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. ഒരാഴ്ച‌യ്ക്കിടെ ആഞ്ഞടിക്കുന്ന രണ്ടാമത്തെ കൊടുങ്കാറ്റിന്റെ ആശങ്കയിലാണ് ഇപ്പോൾ യുകെ. കൊടുങ്കാറ്റ് സീസണിലെ ഏഴാമത്തെ കൊടുങ്കാറ്റാണ് ഗെറിറ്റ്. ഇന്ന് പുലർച്ചെ പടിഞ്ഞാറ് ഭാഗത്ത് നിന്നാകും യുകെയിൽ കൊടുങ്കാറ്റ് വീശുന്നത് എന്നാണ് മെറ്റ് ഓഫിസ് പ്രവചനം. ഇത് പിന്നീട് ദിവസം മുഴുവൻ രാജ്യത്തുടനീളം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.


ക്രിസ്മ‌സ് ആഘോഷങ്ങൾ കഴിഞ്ഞ് ആളുകൾ വീടുകളിലേക്ക് മടങ്ങുന്ന ദിവസങ്ങളിൽ ഒന്നായതിനാൽ റോഡുകളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷ. ഇത് വലിയരീതിയിലുള്ള ഗതാഗതക്കുരുക്ക്, യാത്രാതടസ്സങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഡ്രൈവർമാർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇന്ന് റോഡുകളിൽ യാത്ര ചെയ്യുന്നവരോട് മുന്നിലുള്ള വാഹനത്തിന് പിന്നിൽ നല്ല അകലം പാലിച്ചു വേണം വാഹനം ഓടിക്കേണ്ടതെന്ന് നിർദ്ദേശമുണ്ട്. റോഡുകൾ നനഞ്ഞിരിക്കുന്നത് മൂലം വാഹനങ്ങൾ ബ്രേക്കിട്ടാലും മുന്നിലേക്ക് നീങ്ങിയാകും നിൽക്കുക. അതുപോലെ തുറന്ന സ്‌ഥലങ്ങളിലൂടെ പോകുമ്പോൾ ശക്‌തമായ കാറ്റ് പെട്ടെന്ന് വാഹനങ്ങളിൽ ഇടിക്കുമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇത് വാഹനങ്ങൾ മറിയാനോ നിയന്ത്രണം വിടാനോ കാരണമായേക്കും. കഴിവതും വേഗത കുറച്ച് പോകുന്നതാകും നല്ലത് എന്നാണ് നിർദ്ദേശം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu