യുകെയിൽ മഞ്ഞും മഴയും തണുപ്പും ഒരുമിച്ചു എത്തുന്ന കാലാവസ്ഥ തുടരുന്നതിനാൽ കുട്ടികൾക്കിടയിൽ ചിക്കൻപോക്സും നോറോവൈറസും ഫ്ലൂവും സ്‌കാർലറ്റ് പനിയും പടരുന്നു. ഇതിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
-------------------aud--------------------------------
കുട്ടികളെ സ്കൂളുകളിൽ അയക്കുന്ന മാതാപിതാക്കൾ അവരുടെ ആരോഗ്യം പരിപാലിക്കാൻ ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അഭ്യർഥിക്കുന്നത്.
കുട്ടികളെ പതിവായി കൈകഴുകുന്നത് പോലുള്ള നല്ല ശുചിത്വ ശീലങ്ങൾ പഠിപ്പിക്കുക, വയറ്റിലെ അണുക്കളുടെ വ്യാപനം തടയുക, അസുഖമുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതെയിരിക്കുക, വാക്സിനുകൾ യഥാസമയം എടുക്കുക, എൻഎച്ച്എസ് ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ഓൺലൈൻ ഉപദേശം സ്വീകരിക്കുക എന്നിവയാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ പ്രധാന നിർദ്ദേശങ്ങൾ.
© Copyright 2025. All Rights Reserved