യുകെയിൽ ദയാവധം നിയമ വിധേയമാക്കാനുള്ള ഒരുക്കങ്ങൾ നടക്കവേ വിഷയത്തിൽ വലിയ തോതിലുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി വ്യക്തമാക്കി.
-------------------aud--------------------------------
ബിൽ അവതരണത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദയാവധത്തിന് അർഹതയില്ലാത്തവരും ഇതിന് ഇരയാകുകയാണെന്നും ജീവിതം അവസാനിപ്പിക്കാൻ പലരേയും ചിന്തിപ്പിക്കുന്നതാണ് ഈ നിയമമെന്നു ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞു. പക്ഷെ മാരകരോഗ ബാധിതർ ജീവിതം തള്ളിനീക്കാൻ കഷ്ടപ്പെടുമ്പോൾ അവരോട് കരുണ കാണിക്കണമെന്നും ആർച്ച് ബിഷപ്പിന്റെ അഭിപ്രായം പൂർണ്ണമായും ഉൾക്കൊള്ളാനാകില്ലെന്നുമാണ് എം പി കിം ലീഡ്ബീറ്റർ പറയുന്നത്.
അഭിപ്രായ സർവ്വേകളിൽ 70 ശതമാനം പേരും ദയാവധത്തെ പിന്തുണക്കുകയാണ്. വിവിധ രാജ്യങ്ങളിൽ ദയാവധം നിയമ വിധേയവുമാണ്. നിയമ നിർമ്മാണത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിയുന്നവരുടെ അഭിപ്രായവും അതിനാൽ ചർച്ചയാകുകയാണ്.
യുകെയിലെ മുതിർന്ന കത്തോലിക്കാ ബിഷപ്പായ കർദ്ദിനാൾ നിക്കോൾസ് നിയമത്തിനെതിരെ പ്രതികരിക്കാൻ സഭാ അംഗങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒപ്പം ഇടയ ലേഖനത്തിൽ പരിചരിക്കാനുള്ളവരെ ജീവനെടുക്കുന്നവരുടെ തൊഴിലിലേക്ക് മാറ്റരുതെന്നും ആരോഗ്യ പ്രവർത്തകരെ ചൂണ്ടിക്കാണിച്ച് കർദ്ദിനാൾ കുറിച്ചു.
മാന്യമായ മരണം ഏവരും അർഹിക്കുന്നു. വേദന സഹിച്ച് ജീവിതം പേറേണ്ട അവസ്ഥയില്ലെന്നാണ് അസിസ്റ്റന്റ് ഡൈയിംങ് നിയമ വിധേയമാക്കുന്നതിൽ അഭിഭാഷകരുടെ വാദം. മരിക്കാൻ സഹായിക്കുന്നത് നിലവിൽ കുറ്റമാണ്. നാലു വർഷം തടവു ലഭിക്കുന്ന കുറ്റം.
2015ലും സമാന ബിൽ പാസാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സർവ്വേയിൽ അനുകൂല നിലപാടെങ്കിലും സഭകൾ ഇതിനെ ശക്തമായി എതിർക്കുകയാണ്.
© Copyright 2024. All Rights Reserved