യുകെയിൽ നാശം വിതച്ച് ദരാഗ് കൊടുങ്കാറ്റ്. കഴിഞ്ഞ ജനുവരിയിൽ യുകെയിൽ ആഞ്ഞടിച്ച ഇഷ കൊടുങ്കാറ്റിന് പിന്നാലെ ഈ വർഷം മെറ്റ് ഓഫീസ് ദരാഗ് കൊടുങ്കാറ്റിന് മുന്നോടിയായി റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും പേമാരിയും ഉണ്ടായി. ഡെവോണിൽ 96 മൈൽ വേഗതയിൽ വരെ ആഞ്ഞടിച്ച കാറ്റിൽ രണ്ട് പേരുടെ ജീവൻ നഷ്ടമായി. കൊടുങ്കാറ്റ് തെക്ക് പടിഞ്ഞാറൻ മേഖലകളിലാണ് ഏറ്റവും കൂടുതൽ അപകടം വിതച്ചത്.
-------------------aud--------------------------------
കാലാവസ്ഥാ വ്യതിയാനവും നോർത്ത് അറ്റ്ലാൻ്റിക് കൊടുങ്കാറ്റുകളുടെ എണ്ണത്തിലുള്ള വർദ്ധനവുമാകാം വർദ്ധിച്ചു വരുന്ന കൊടുങ്കാറ്റുകളുടെ എണ്ണത്തിലുള്ള കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനെ ശരിവക്കുന്ന തെളിവുകൾ ഒന്നും ഇതുവരെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടില്ല. താപനില ഉയരുന്നതിനനുസരിച്ച് അന്തരീക്ഷത്തിൽ കൂടുതൽ ഈർപ്പം നിലനിൽക്കും. ഇത് കനത്ത മഴയ്ക്ക് കാരണമാകുന്നു. ശരാശരിയേക്കാൾ ഉയർന്ന ഉപരിതല താപനില രേഖപ്പെടുത്തിയിട്ടുള്ള നോർത്ത് അറ്റ്ലാൻ്റിക് പോലെയുള്ള സമുദ്രങ്ങൾ കൂടുതൽ ഈർപ്പം നൽകുന്നത് കൊടുങ്കാറ്റിൻെറ തീവ്രത വർദ്ധിക്കാൻ കാരണമാകുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥകൾ ഉയർത്തുന്ന വെല്ലുവിളികളുടെ ഒരു ഓർമ്മപ്പെടുത്തലാണ് ദരാഗ് കൊടുങ്കാറ്റ്.
© Copyright 2025. All Rights Reserved