നോറോവൈറസ് കേസുകളുടെ രണ്ടാം തരംഗത്തിന്റെ ഭീഷണിയിലെന്ന് ആരോഗ്യ വകുപ്പ് . അടുത്തിടെ രോഗം പിടിപെട്ടവര്‍ പോലും വീണ്ടും വൈറസിന്റെ ഭീഷണിയിലാണെന്നാണ് മുന്നറിയിപ്പ്. മനംപുരട്ടല്‍, ശര്‍ദ്ദില്‍, വയറ്റിളക്കം പോലുള്ള ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്ന വൈറസ് ഏറ്റവും ഉയര്‍ന്ന തോതിലാണ് വ്യാപിക്കുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവില്‍ വന്‍തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി യുകെഎച്ച്എസ്എ ലീഡ് എപ്പിഡെമോളജിസ്റ്റ് ആമി ഡഗ്ലസ് പറയുന്നു.
-------------------aud--------------------------------
ഏറ്റവും പുതിയ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം വൈറസ് ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 150% അധികമാണ്. ആളുകള്‍ക്ക് ഇത്രയേറെ രോഗം സമ്മാനിക്കുന്ന ഇപ്പോഴത്തെ നോറോവൈറസ് സ്‌ട്രെയിന്‍ പ്രത്യേക തരത്തിലുള്ളതാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കരുതുന്നു. മുന്‍പ് രോഗം പിടിപെട്ടവര്‍ക്ക് പോലും പ്രതിരോധശേഷി ഇല്ലെന്നതാണ് ഈ സംശയത്തിന് ഇടയാക്കുന്നത്.
അതുകൊണ്ട് തന്നെ ഈയടുത്ത് പോലും നോറോവൈറസ് പിടിപെട്ടവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്. അത്ര സാധാരണമല്ലാത്ത ഈ സ്‌ട്രെയിന്‍ ഇപ്പോള്‍ 29% കേസുകള്‍ക്കും കാരണമാകുകയാണ്. ശര്‍ദ്ദിലും, വയറ്റിളക്കവും പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ 48 മണിക്കൂര്‍ നേരം ആശുപത്രികള്‍ സന്ദര്‍ശിക്കുകയോ, കെയര്‍ ഹോമില്‍ പോകുകയോ, സ്‌കൂള്‍, നഴ്‌സറി എന്നിവിടങ്ങളില്‍ ഒഴിവാക്കുകയോ വേണമെന്ന് ആമി ഡഗ്ലസ് വ്യക്തമാക്കി.
© Copyright 2024. All Rights Reserved