ഡ്രൈവിംഗ് ലൈസൻസിൽ മറ്റങ്ങൾ വരുന്നതുൾപ്പടെ യുകെയിൽ പുതിയ ഡ്രൈവിംഗ് നിയമങ്ങൾ നിലവിൽ വരുന്നു. പുതിയ പ്രൈവറ്റ് പാർക്കിംഗ് സെക്റ്റർ സിംഗിൾ കോഡ് ഓഫ് പ്രാക്റ്റീസ് ഔദ്യോഗികമായി തന്നെ ഒക്ടോബറിൽ നിലവിൽ വരും. ഇത് വാഹനമുടമകൾക്ക് കാര്യങ്ങൾ കുറേക്കൂടി ലളിതമാക്കും എന്നാണ് കരുതപ്പെടുന്നത്.
-------------------aud--------------------------------
ബ്രിട്ടീഷ് പാർക്കിംഗ് അസ്സോസിയേഷനും (ബി പി എ) ഇന്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയും (ഐ പി സി) ചേർന്ന് രൂപീകരിക്കുന്ന കോഡ്, പാർക്കിംഗ് നിലവാരം ഉയർത്താനും അതോടൊപ്പം ഉപഭോക്താക്കൾക്ക് സ്ഥിരതയുള്ളതും സുതാര്യവുമായ സേവനം ഉറപ്പു വരുത്താനും ഉദ്ദേശിച്ചുള്ളതാണ്.
പുതിയ കോഡ് സമ്പ്രദായത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 10 മിനിറ്റ് ഗ്രേസ് പിരീഡ് നൽകേണ്ടത് നിർബന്ധമാക്കും. അതായത്, നിർദ്ദിഷ്ട സമയത്തിലും 10 മിനിറ്റ് വരെ കൂടുതൽ പാർക്കിംഗ് ദീർഘിപ്പിച്ചാലും പിഴ ഒടുക്കേണ്ടി വരില്ല. പത്ത് മിനിറ്റിന് ശേഷമുള്ള സമയത്തിന് മാത്രമെ പിഴ ഈടാക്കുകയുള്ളു.
സ്വകാര്യ പാർക്കിംഗ് മേഖലയിലെ നിയമങ്ങൾ ഏകീകരിക്കപ്പെടും, തർക്കങ്ങൾ പരിഹരിക്കുന്നതിന് പുതിയ അപ്പീൽ സംവിധാനം എന്നിവയും ഇതിന്റെ ഭാഗമാണ്. സർക്കാർ, ഉപഭോക്തൃ സംഘടനകൾ, മറ്റുള്ളവർ എന്നിവരൊത്ത്, സുതാര്യവും സുസ്ഥിരവുമായ സേവനം നൽകാനായുള്ള തങ്ങളുടെ പരിശ്രമത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണിത് എന്നാണ് ബി പി എ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ പീറ്റർ ഇതേക്കുറിച്ച് പറഞ്ഞത്. ഒക്ടോബർ 1 മുതൽ ഇത് നടപ്പിലാക്കാൻ ആരംഭിക്കും. 2026 അവസാനമാകുമ്പോഴേക്കും ഇത് പൂർണ്ണമായും നടപ്പിലായിരിക്കും.
ലേബർ സർക്കാരിന്റെ ആദ്യ ബജറ്റിൽ വാഹന നികുതി ഉൾപ്പടെ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റിൽ കഠിനമായ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നേക്കും എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വാഹനമുടമകളെയും ആശങ്കയിലാഴ്തി. 22 മില്യൻ പൗണ്ടിന്റെ പൊതു കമ്മി നികത്താനുള്ള ശ്രമത്തിൽ ഫ്യുവൽ ഡ്യൂട്ടിയിൽ സർക്കാർ കണ്ണുവയ്ക്കാനിടയുണ്ട്. അതുപോലെ പേ പെർ മൈൽ കാർ ടാക്സ് സിസ്റ്റവും നിലവിൽ വന്നേക്കും.
അതുപോലെ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിലും മാറ്റം വരികയാണ്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇനി മുതൽ നിർബന്ധമായേക്കും. സമാനമായ രീതിയിൽ വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലും മാറ്റം വരും. ഒക്ടോബർ 28 മുതൽ 12 ടണ്ണിൽ ഏറെ ഭാരമുള്ള എച്ച് ഗി വി കൾക്ക് ചുരുങ്ങിയത് ത്രീ സ്റ്റാർ ഡയറക്റ്റ് വിഷൻ സ്റ്റാൻഡേർഡ് റേറ്റിംഗ് ആവശ്യമായി വരും.അതല്ലെങ്കിൽ പ്രൊഗ്രസ്സിവ് സേപ്റ്റി സിസ്റ്റത്തിന്റെ അപ്‌ഗ്രേഡഡ് സിസ്റ്റം ആവശ്യമായി വരും.
© Copyright 2024. All Rights Reserved