യുകെയിൽ ഭവനവില താഴും; അടുത്ത വർഷം 1% ഇടിവ് രേഖപ്പെടുത്തുമെന്ന് റൈറ്റ്മൂവ്

04/12/23

യുകെയിലെ ശരാശരി ഭവനവിലയിൽ അടുത്ത വർഷം 1% ഇടിവ് രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. വിൽപ്പനക്കാർക്കിടയിൽ മത്സരം വർദ്ധിക്കുന്നതാണ് ഈ ഇടിവിലേക്ക് നയിക്കുന്ന ഘടകമെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് പ്രവചിക്കുന്നു.

2024 ആകുമ്പോൾ വീട് വാങ്ങാൻ ആളെ കണ്ടെത്താൻ വിൽപ്പനക്കാർക്ക് കൂടുതൽ മത്സരക്ഷമമായ നിരക്കുകൾ നൽകേണ്ടി വരുമെന്ന് വെബ്‌സൈറ്റ് പറയുന്നു. മോർട്ട്‌ഗേജ് നിരക്കുകൾ സ്ഥിരത കൈവരിക്കുമെങ്കിലും ഉയർന്ന നിലയിൽ തുടരുന്നതും ഈ അവസ്ഥയ്ക്ക് സംഭാവന നൽകും.

2023-ൽ ശരാശരി ചോദിക്കുന്ന വില 2% താഴുമെന്നാണ് റൈറ്റ്മൂവ് ഒരു വർഷം മുൻപ് പ്രവചിച്ചത്. 2022-മായി താരതമ്യം ചെയ്യുമ്പോൾ ശരാശരി വിലയിൽ 1.3% കുറവാണ് സംഭവിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. സുപ്രധാന തോതിൽ ഉയർന്ന് നിൽക്കുന്ന മോർട്ട്‌ഗേജ് ചെലവുകളും, ഒഴിവാക്കാൻ കഴിയാതെ തുടരുന്ന ജീവതച്ചെലവ് പ്രതിസന്ധികളും ഭവനവിപണിയെ ബാധിക്കുന്നുണ്ട്.

2024 അവസാനത്തോടെ ദേശീയ തലത്തിൽ ശരാശരി ചോദിക്കുന്ന വിലയിൽ 1% കുറവ് നേരിടുമെന്നാണ് വെബ്‌സൈറ്റ് പ്രവചിക്കുന്നത്. തിരക്കേറിയ മഹാമാരിക്ക് ശേഷമുള്ള പ്രതിഭാസത്തിന് ശേഷം വിപണി സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ചോദിക്കുന്ന വില വെട്ടിച്ചുരുക്കാൻ 2023-ൽ തയ്യാറായവരുടെ എണ്ണത്തിൽ 39% വർദ്ധനവ് സംഭവിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

അടുത്ത വർഷം റീമോർട്ട്‌ഗേജ് ചെയ്യാൻ ഇരിക്കുന്നവർക്ക് ആശ്വാസമേകുന്ന പ്രവചനവും പുറത്തുവന്നിട്ടുണ്ട്. 2024 മധ്യത്തോടെ പുതിയ ഫിക്‌സഡ് മോർട്ട്‌ഗേജ് ഡീലുകളിൽ 4% കുറവ് വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu