വർഷങ്ങൾക്ക് ശേഷം ലണ്ടൻ കാണാൻ പോകുന്ന ഏറ്റവും വലിയ മഞ്ഞുവീഴ്ചയായിരിക്കും ഈ വാരാന്ത്യത്തിൽ ഉണ്ടാവുക. മഞ്ഞിനെതിരെ മൂന്ന് ദിവസത്തെ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് തലസ്ഥാന നഗരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
-------------------aud--------------------------------
ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും ഏതാണ്ട് എല്ലാ ഭാഗങ്ങളിലും സ്‌കോട്ട്‌ലാൻഡിന്റെ ചില ഭാഗങ്ങളിലും വരുന്ന ശനിയാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച രാവിലെ 9 മണിവരെ മഞ്ഞുവീഴ്ചക്കെതിരെയുള്ള യെല്ലോ വാർണിംഗ് പ്രാബല്യത്തിൽ ഉണ്ടായിരിക്കും. ലണ്ടനിൽ പെയ്യാനിടയുള്ള മഞ്ഞിന്റെ അളവ് കണക്കാക്കിയിട്ടില്ലെങ്കിലും , മിഡ്‌ലാൻഡ്‌സ്,, വെയ്ൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ പരക്കെ 2 ഇഞ്ച് കനത്തിൽ മഞ്ഞുവീഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്. ഈ മുന്നറിയിപ്പ് വാരാന്ത്യത്തിന് തൊട്ടു മുൻപായി അപ്‌ഡേറ്റ് ചെയ്യും. എന്നിരുന്നാലും വെയ്ൽസിലെയും പെന്നൈൻസിലെയും ഉയരമുള്ള പ്രദേശങ്ങളിൽ 1 അടി കനത്തിൽ വരെ മഞ്ഞു വീണേക്കാം എന്നാണ് കരുതുന്നത്. ഏറ്റവും, ഒടുവിലായി ലണ്ടനിലെ മണ്ണിൽ മഞ്ഞുവീണതായി മെറ്റ് ഓഫീസ് രേഖപ്പെടുത്തിയിരിക്കുന്നത് 2022 ഡിസംബർ 12 ന് ആയിരുന്നു. അന്ന് പടിഞ്ഞാറൻ ലണ്ടനിലെ നോർത്തോൾട്ടിൽ 1 സെന്റിമീറ്റർ കനത്തിലായിരുന്നു മഞ്ഞ് വീണത്. അതിന് ശേഷവും നേരിയ തോതിൽ മഞ്ഞുവീഴ്ച ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും ദൃശ്യമാകാറില്ല. 2023 മാർച്ച് 8 നും മഞ്ഞുവീഴ്ച ഉണ്ടായെങ്കിലും മെറ്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ലണ്ടൻ വെതർ സൈറ്റുകളിൽ ഒന്നിൽ പോലും മഞ്ഞ് അടിഞ്ഞു കൂടിയിരുന്നില്ല.
തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട് ഒഴികെ, ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്പോഴത്തെ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടായിരിക്കും. അതുപോലെ വെയ്ൽസിന്റെ മിക്ക ഭാഗങ്ങളിലും തെക്കൻ സ്‌കോട്ട്‌ലാൻഡിലും ഇത് പ്രാബല്യത്തിൽ ഉണ്ടാകും. സ്‌കൂളുകൾ അടഞ്ഞു കിടക്കാനാണ് സാധ്യതയെന്ന് മെറ്റ് ഓഫീസ് പറയുന്നു. പവർകട്ടിനും റോഡു ഗതാഗതം തടസ്സപ്പെടുവാനും സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പിൽ പറയുന്നുണ്ട്. വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. അതുപോലെ ചില ഗ്രാമീണമേഖലകൾ തീർത്തും ഒറ്റപ്പെട്ടു പോകാനും ഇടയുണ്ടെന്ന് മുന്നറിയിപ്പിൽ
© Copyright 2024. All Rights Reserved