ഇത്തരം കേസുകളിൽ നടപടിയെടുക്കുന്നതിൽ തികഞ്ഞ അനാസ്ഥയെന്ന് ഇന്റിപെന്റന്റ് പത്രത്തിൽ വന്ന റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു.
സിഖ് മത വിശ്വാസിയായ ഒരു രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് കൊണ്ട് കെട്ടുകയും മതപരമായ വിശ്വാസമനുസരിച്ച് ഭക്ഷിക്കാൻ പാടില്ലാത്ത ആഹാരം കൊടുത്തുവെന്നതുമായ സംഭവത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട പരാതിയുമായി ബന്ധപ്പെട്ടാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്. എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ആരോഗ്യമേഖലയിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട നിരവധി രോഗികൾക്ക് നേരെ ഇത്തരം വംശീയ വിവേചനം നിറഞ്ഞ നടപടികൾ അരങ്ങേറുന്നുവെന്നുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള നിരവധി പരാതികൾ തങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രംഗത്തെത്തിയിട്ടുമുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ സമയോചിതമായി നടപടികളെടുക്കുന്നതിൽ എൻഎംസി തികഞ്ഞ പരാജയമാണെന്നും ഇന്റിപെന്റന്റ് പത്രം റിപ്പോർട്ട് ചെയ്തു. കുടിയേറ്റ ഗ്രൂപ്പുകളിൽ നിന്നടക്കം ഇത് സംബന്ധിച്ച വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് ആണ് ഈ വിഷയം അന്വേഷിക്കുന്നതിനായി എൻഎംസി ഒരു സ്വതന്ത്ര അന്വേഷണത്തിന് തീരുമാനിച്ചതെന്നു റിപ്പോർട്ടു പറയുന്നത് . ആശുപത്രികളിലെയും മറ്റ് ഹെൽത്ത് ഓർഗനൈസേഷനുകളിലെയും ഇത്തരത്തിലുള്ള വംശീയ -ന്യൂനപക്ഷ വിവേചനങ്ങൾ ചെറുക്കുന്നതിൽ എൻഎംസി പരാജയപ്പെട്ടുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കുറ്റം ചെയ്യുന്നവർക്ക് നേരെ നടപടികളെടുത്താലും അത് പേരിന് മാത്രമുള്ള ശിക്ഷകൾ മാത്രമാണ് നൽകുന്നതെന്നും വിമർശനമുണ്ട്.
© Copyright 2024. All Rights Reserved