യുകെയുടെ പലിശ ഭാരത്തിൽ റെക്കോർഡ് കുറവ് വരുന്നെന്ന് സാമ്പത്തിക വിദഗ്ധർ; പലിശ നിരക്കുകൾ അടുത്ത ആഴ്ച 4.25 ശതമാനത്തിലേക്ക് കുറച്ചേക്കും

02/05/25

മോർട്ട്‌ഗേജ് വിപണി കാത്തിരിക്കുന്ന വാർത്ത. ക്രെഡിറ്റ് കാർഡിൽ ഉൾപ്പെടെ കടമെടുത്തിട്ടുള്ള എല്ലാവർക്കും ഈ വാർത്ത ചെറിയ ആശ്വാസമല്ല നൽകുന്നത്. കാരണം പലിശ നിരക്ക് കുറയ്ക്കാൻ പോകുന്നുവെന്ന് കേട്ടാൽ ഏതൊരു കടക്കാരനും സ്വാഭാവികമായും ആശ്വാസമാകുമല്ലോ!
എന്തായാലും 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വേഗത്തിലാണ് പലിശ നിരക്കുകൾ താഴുകയെന്നാണ് ഇക്കണോമിസ്റ്റുകളുടെ പ്രവചനം.

-------------------aud--------------------------------

ഏതാനും വർഷങ്ങൾക്കിടെയുള്ള മാനംമുട്ടെ ഉയർന്ന് നിൽക്കുന്ന കടമെടുപ്പ് ചെലവുകൾ നേരിടുന്ന മോർട്ട്‌ഗേജ് ഉപഭോക്താക്കൾക്ക് ഈ കണക്കുകൾ വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്.  അടുത്ത ആഴ്ച പലിശ നിരക്കുകൾ നിലവിലെ 4.5 ശതമാനത്തിൽ നിന്നും 4.25 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം വരാനിരിക്കുന്ന മറ്റ് നിരവധി വെട്ടിക്കുറവുകളുടെ തുടക്കമാകും ഇതെന്നാണ് സൂചന. അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഒരു ശതമാനം വരെ നിരക്ക് കുറയുമെന്നാണ് കരുതുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu