യുകെയുടെ മലയാറ്റൂർ തിരുന്നാളിന് നാളെ കൊടിയേറും ,പ്രധാന തിരുന്നാൾ ജൂലൈ 7 ശനിയാഴ്ച.ആഘോഷമാക്കാനൊരുങ്ങി മലയാളി സമൂഹം.

29/06/24

യുകെയുടെ മലയാറ്റൂർ എന്ന് പ്രസിദ്ധമായ  മാഞ്ചസ്റ്റർ  വീണ്ടും  ദുക്റാന  തിരുന്നാൾ ആഘോഷ ലഹരിയിലേക്ക്.നാളെ വൈകുന്നേരം 3 ന് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്  മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റുന്നതോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന  തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും,

-------------------aud--------------------------------

കൊടിയേറിയാൽ  പിന്നെ ഒരാഴ്ചക്കാലം  മാഞ്ചസ്റ്റർ ഉത്സവപ്രതീതിയിലാണ് .ജൂലൈ ഏഴാം തിയതി ശനിയാഴ്ചയാണ് പ്രധാന തിരുന്നാൾ.റാസ കുർബാനയും,പ്രദക്ഷിണവും, ഒക്കെയായി തിരുന്നാൾ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങൾ മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറത്തിലിൻറെ നേതൃത്വത്തിൽ പ്രവത്തിക്കുന്ന 101 അംഗ തിരുന്നാൾ കമ്മറ്റിയുടെ നേതൃത്വത്തിൽ  പുരോഗമിക്കുകയാണ് .
നാളെ വൈകുന്നേരം മൂന്നുമണിക്ക്  ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കും.
തുടർന്ന് തിരുസ്വരൂപ പ്രതിഷ്ടയും,ലദീഞ്ഞും നടക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ജോസ് അന്ത്യാകുളം MCBS കാർമ്മികനാകും,
തുടർന്ന് വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും,ഉൽപ്പന്ന ലേലവും നടക്കും.
തുടർന്ന്  ജൂലൈ ഒന്ന് മുതൽ അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30 ന് ദിവ്യബലിയും,നൊവേനയും നടക്കും.
ഒന്നാം തിയതി തിങ്കളാഴ്ച ദിവ്യബലിക്ക് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്‌ടർ ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികനാകുമ്പോൾ,രണ്ടാം തിയതി മാഞ്ചെസ്റ്റർ റീജിയണൽ കോർഡിനേറ്റർ ഫാ.ജോൺ പുളിന്താനം മുഖ്യ കാർമ്മികനാകും.
മൂന്നാം തിയതി ബുധനാഴ്ച ലിതെർലാൻഡ് വികാരി ഫാ.ജെയിംസ് കോഴിമല മുഖ്യകാർമ്മികനാകുമ്പോൾ നാലാം തിയതി വ്യാഴാഴ്ച സെൻറ് ആൻറണീസ് വികാരി ഫാ.ഓവൻ ഗല്ലഗറും,അഞ്ചാം തിയതി വെള്ളിയാഴ്ച ആഷ്‌ഫോർഡ് മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കലും മുഖ്യകാർമ്മികനാകും
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ ആറാം തിയതി ശനിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന സിറോമലബാർ സഭയുടെ ഏറ്റവും അത്യാഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ.ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.  
ജൂലൈ ഏഴാം തിയതി ശനിയാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് കുന്നുംപുറം കോടിയിറക്കുന്നതോടെയാവും തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കുക.
യുകെയിൽ ആദ്യമായി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു.മുത്തുക്കുടകളും പൊന്നിൻ കുരിശുകളുമെല്ലാം  നാട്ടിൽ നിന്നും എത്തിച്ചു തുടങ്ങിയ തിരുന്നാൾ ആഘോഷങ്ങൾ ഇപ്പോൾ 19 ആം വർഷത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്.വർഷങ്ങൾ കഴിയും തോറും പ്രൗഢി ഒട്ടും ചോരാതെയാണ് ഇടവക മധ്യസ്ഥരായ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നത്.
തിരുന്നാൾ ദിനം വിഥിൻഷോ സെൻറ്‌ ആൻറണീസ് ദേവാലയവും പരിസരങ്ങളും  കൊടിതോരങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിക്കും.വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെയും,വാദ്യഘോഷങ്ങളുടെയും  അകമ്പടിയോടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.
യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേരും.
തിരുനാളിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും,ഐഡിയ സ്റ്റാർസിംഗറും മികച്ച ഗായികയുമായ സോണിയയും നയിച്ച ഗാനമേള കഴിഞ്ഞ ദിവസം ഫോറം സെന്ററിൽ പ്രൗഢഗംഭീരമായി നടന്നിരുന്നു.
മിഷൻ ഡയറക്ട്ടർ ഫാ.ജോസ് കുന്നുംപുറം,കൈക്കാരന്മാരായ ട്വിങ്കിൾ ഈപ്പൻ,റോസ്ബിൻ സെബാസ്റ്റ്യൻ,ജോബിൻ ജോസഫ് എന്നിവരുടെയും,പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ തിരുന്നാൾ വിജയത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
അവധി മുൻകൂട്ടി ബുക്ക് ചെയ്തു തിരുന്നാൾ ആഘോഷങ്ങളിലേക്ക്  എത്തിച്ചേരുവാൻ ഏവരെയും മിഷൻ ഡയറക്ട്ടർ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu