യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എട്ട് മുസ്ലിം സംഘടനകളെയും 11 വ്യക്തികളെയും യുഎഇ കരിമ്പട്ടികയിൽപ്പെടുത്തി. യുഎഇ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച മുസ്ലീം ബ്രദർഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നീക്കം. ഇതോടെ ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് യുഎഇയുമായുള്ള സാമ്പത്തികവും നിയമപരമവുമായ കാര്യങ്ങളിൽ വിലക്ക് വരും.
-------------------aud--------------------------------
യുഎഇയുടെ ഭീകരവിരുദ്ധ നടപടികൾ പ്രകാരം ഭീകരസംഘടനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും യാത്രാ വിലക്കുകൾ, ആസ്തി മരവിപ്പിക്കൽ, കർശനമായ സാമ്പത്തികനിയന്ത്രണങ്ങൾ എന്നിവയായിരിക്കും ഏർപ്പെടുത്തുക. ഇതിന് പുറമെ കരിമ്പട്ടികയിൽപ്പെടുത്തിയവർക്ക് സാമ്പത്തികസഹായം നൽകുന്നതിൽ നിന്ന് യുഎഇ പൗരന്മാരെയും അവിടെയുള്ള ബിസിനസ് സ്ഥാപനങ്ങളെയും വിലക്കിയിട്ടുമുണ്ട്. കേംബ്രിഡ്ജ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ലിമിറ്റഡ്, വെംബ്ലി ട്രീ ലിമിറ്റഡ്, വസ്ലഫോറൽ, ഫ്യൂച്ചർ ഗ്രാജുവേറ്റ്സ് ലിമിറ്റഡ്, യാസ് ഫോർ ഇൻവെസ്റ്റ്മെന്റ് ആൻഡ് റിയൽ എസ്റ്റേറ്റ്, ഹോൾഡ്കോ യുകെ പ്രോപ്പർട്ടീസ് ലിമിറ്റഡ്, നാഫൽ ക്യാപിറ്റൽ എന്നീ സംഘടനകളെയാണ് യുഎഇ കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ്-പാകിസ്ഥാൻ പുരുഷന്മാർ ദുർബലരായ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുകെയിൽ പൊതുജന രോഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ലൈംഗിക പീഡനമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിലുള്ള പരാജയങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നുണ്ട്. പ്രധാനമന്ത്രി സർ കീർ സ്റ്റാർമറിന് ഇതിൽ പങ്കുണ്ടെന്ന് കോടീശ്വരൻ എലോൺ മസ്‌ക് ആരോപണം ഉന്നയിച്ചതോടെയാണ് ചർച്ചയ്ക്ക് തിരി കൊളുത്തിയത്. യുഎഇ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ സംഘടനകൾ റിയൽ എസ്റ്റേറ്റ് മുതൽ വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ മേഖല എന്നിവയിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നു. ഈ സ്ഥാപനങ്ങളിലെ ഭൂരിഭാഗം ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും യുഎഇ പൗരന്മാരാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. യുകെയിലും നിരോധിത സംഘടനകളുടെ പട്ടികയുണ്ട്. ഏകദേശം 75 സംഘടനകളെയാണ് അവർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യയിലെ വാഗ്‌നർ ഗ്രൂപ്പ്, തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഒരു സംഘടനയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ ആ ഗ്രൂപ്പിൽ അംഗമാകുന്നതും പിന്തുണയ്ക്കുകയും ചെയ്യുന്നത് യുകെയിൽ ക്രിമിനൽ കുറ്റമാകും. 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ മുസ്ലിം ബ്രദർഹുഡിനെ യുകെയിൽ നിരോധിക്കുകയോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.
© Copyright 2024. All Rights Reserved