യുകെയിലെ മലയാളി സമൂഹത്തിനായി ഒഐസിസി (യുകെ) സംഘടിപ്പിക്കുന്ന പ്രഥമ മെൻസ് ഡബിൾസ് ബാഡ്മിൻറൺ ടൂർണമെൻറ് ഫെബ്രുവരി 15ന് സ്റ്റോക്ക്-ഓൺ-ട്രെൻഡിൽ നടക്കും. സെൻറ് പീറ്റേഴ്സ് കോഫ് അക്കാദമിയിൽ വച്ച് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ടൂർണമെൻറിൻറെ ഔപചാരിക ഉദ്ഘാടനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിക്കും.
--------------------------------
യുകെയിൽ ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന പൊതുവേദി എന്ന പ്രത്യേകതയും ഈ ടൂർണമെൻറിനുണ്ട്. രാഹുലിനു പുറമെ കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ്, ഇൻകാസ് മുൻ പ്രസിഡൻറ് എം മഹാദേവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 32 ടീമുകൾ മാറ്റുരയ്ക്കുന്ന ഇൻറർമീഡിയേറ്റ് വിഭാഗം, 16 ടീമുകൾ മത്സരിക്കുന്ന നാൽപത് വയസിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗം എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായാണ് മത്സരം. ഫെബ്രുവരി 3 വരെ ടീമുകൾക്ക് റജിസ്റ്റർ ചെയ്യാം.
സമ്മാനങ്ങൾ:
ഡബിൾസ് ഇൻറർമീഡിയേറ്റ് വിഭാഗം:
£301 + ട്രോഫി
£201 + ട്രോഫി
£101 + ട്രോഫി
40 വയസ്സിനു മുകളിലുള്ള വിഭാഗം:
£201 + ട്രോഫി
£101 + ട്രോഫി
£75 + ട്രോഫി
© Copyright 2024. All Rights Reserved