ഇയോവിൻ കൊടുങ്കാറ്റ് വിനാശം വിതച്ചതിന് പിന്നാലെ ഹെർമിനിയ കൊടുങ്കാറ്റ് 80 മൈൽ വേഗത്തിലുള്ള കാറ്റ് സമ്മാനിക്കുന്നു. കാറ്റിന്റെ വേഗത പരിഗണിച്ച് യാത്രകൾ ഒഴിവാക്കാൻ വിവിധ ഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
-------------------aud--------------------------------
സൗത്ത് വെസ്റ്റ് മേഖലയിലൂടെ പ്രവേശിച്ച കൊടുങ്കാറ്റ് ഇപ്പോൾ ഇംഗ്ലണ്ടിലെ നോർത്ത് മേഖലയിലേക്കും, വെയിൽസിലേക്കും പ്രവേശിച്ചിട്ടുണ്ട്. സൗത്ത് കോൺവാൾ പ്രെഡാനാകിൽ 82 മൈൽ വേഗത്തിലുള്ള കാറ്റാണ് രേഖപ്പെടുത്തിയത്. ഇയോവിൻ കൊടുങ്കാറ്റിന്റെ ആഘാതം നേരിട്ട മേഖലകൾ പുതിയ കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സ്‌കോട്ട്‌ലണ്ടിലെ ഉയർന്ന മേഖലകളിൽ മഞ്ഞ് വീഴുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.
© Copyright 2024. All Rights Reserved