കാന്‍സര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളി നഴ്‌സ് അന്തരിച്ചു. ബര്‍മിങ്ഹാമിലെ ഡെഡ്‌ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി എവിനാണ് മരിച്ചത്. 35 വയസായിരുന്നു.
2021 ലാണ് ജെനിയും കുടുംബവും യുകെയില്‍ എത്തിയത്. അടുത്ത കാലത്താണ് ജെനിക്ക് കാന്‍സര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്. അഞ്ചു വയസുകാരി നിവ ഏക മകളാണ്.
ആലപ്പുഴ കുട്ടനാട് വെളിയനാട് പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍. പരേതനായ ജോര്‍ജ് കുരുട്ടുപറമ്പിലില്‍, ചിന്നമ്മ ജോര്‍ജ് എന്നിവരാണ് മാതാപിതാക്കള്‍.
© Copyright 2025. All Rights Reserved