ലണ്ടൻ യുകെയിൽ താമസിക്കുന്ന മലയാളികൾക്കായി യുക്മയും ട്യൂട്ടേഴ്സ് വാലിയുമായി ചേർന്ന് വിദ്യാഭ്യാസ വെബിനാർ സംഘടിപ്പിക്കുന്നു. ഈ വെബിനാർ യുകെയിലെ പ്രൈമറി തലം മുതൽ യുണിവേഴ്‌സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകും.
-------------------aud--------------------------------
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ യുകെയിലെ വിദ്യാഭ്യാസ സംവിധാനം പലപ്പോഴും മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. പ്രത്യേകിച്ച്, ഗ്രാമർ സ്‌കൂളുകൾ, 11+ പരീക്ഷ, GCSE, എ ലെവലുകൾ തുടങ്ങിയ പദങ്ങൾ പലർക്കും പുതിയതായിരിക്കും. ഈ വെബിനാറിൽ, ഈ വിഷയങ്ങളെല്ലാം വിശദമായി വിശദീകരിക്കും. ട്യൂട്ടേഴ്സ് വാലിയിലെ ഇംഗ്ലിഷ് വിഭാഗം മേധാവി ലിൻഡ്‌സെ റൈറ്റും, വോക്കിങ് സെന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ എഡ്വിൻ സോളാസും ചേർന്നാണ് വെബിനാർ നയിക്കുന്നത്.
© Copyright 2024. All Rights Reserved