എല്ലാ കുടിയേറ്റക്കാർക്കും ഇനി ഇംഗ്ലീഷ് 'പച്ചവെള്ളം' പോലെ സംസാരിക്കാൻ അറിഞ്ഞിരിക്കണമെന്ന് നിബന്ധന വരുന്നു. കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള നിയമങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധനയും. ബ്രിട്ടനിൽ താമസിച്ച് ജോലി ചെയ്യാൻ വിസ വേണ്ടവരെല്ലാം മെച്ചപ്പെട്ട രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചിരിക്കണമെന്ന നിബന്ധനയാണ് കീർ സ്റ്റാർമർ ഗവൺമെന്റ് നടപ്പാക്കാൻ ഒരുങ്ങുന്നത്.
-------------------aud--------------------------------
ഇമിഗ്രേഷൻ സിസ്റ്റം പൊളിച്ചെഴുതുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച ഇറക്കുന്ന ധവളപത്രത്തിൽ ഇതുൾപ്പെടെ സുപ്രധാന നിബന്ധനകൾ ഉൾപ്പെടുമെന്നാണ് കരുതുന്നത്. യുകെ വിസ നൽകുന്നതിന് മുന്നോടിയായി കൂടുതൽ ഉയർന്ന നിലവാരമുള്ള ഇംഗ്ലീഷ് സംസാരിക്കണമെന്ന് വിദേശ ജോലിക്കാരോട് ആവശ്യപ്പെടും.
നിലവിൽ ജിസിഎസ്ഇ നിലവാരത്തിന് തുല്യമായ ഭാഷാ പ്രാവീണ്യമാണ് കുടിയേറ്റക്കാർ തെളിയിക്കേണ്ടത്. എന്നാൽ ബ്രിട്ടീഷ് സമൂഹത്തിന്റെ ഭാഗമായി മാറാൻ ഈ പ്രാവീണ്യം പോരെന്നാണ് കരുതുന്നത്. പുതിയ നിബന്ധനകൾ പ്രകാരം ഈ അടിസ്ഥാന യോഗ്യത കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തും. എ-ലെവലിന് തുല്യമായ നിലയിൽ എത്തുന്നതോടെ അപേക്ഷകർക്ക് നല്ല രീതിയിൽ സംസാരിക്കാനും, സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും ആത്മവിശ്വാസത്തോടെ എഴുതാനും കഴിയണം.
ബ്രിട്ടന്റെ റെക്കോർഡ് കയറിയ നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനുള്ള ദൗത്യമാണ് ലേബറിന് മുന്നിലുള്ളത്. കൂടാതെ നിലവിൽ യുകെയിൽ ജോലി ഇല്ലാതെ ഇരിക്കുന്ന 9 മില്ല്യണിലേറെ ആളുകളെ ജോലിയിൽ കയറ്റാനും ഗവൺമെന്റ് പാടുപെടുകയാണ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടനിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഭാഷ പഠിക്കുകയും, ബ്രിട്ടീഷ് മൂല്യങ്ങൾ സ്വീകരിക്കാൻ തയ്യാറാകുകയും വേണമെന്ന് നിബന്ധന വരുന്നത്.
© Copyright 2025. All Rights Reserved