രാജ്യത്തിന്റെ ഉയർന്ന കടബാധ്യത "വളരെ ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങൾ" തന്നിൽ അവശേഷിപ്പിച്ചതായി ഹണ്ട് പറഞ്ഞു. യുകെയുടെ ദേശീയ കടം 1960 കളുടെ തുടക്കം മുതൽ കാണാത്ത തലത്തിലാണ് ഉയർന്നിരിക്കുന്നത് . ദേശീയ കടം വലുതാകുന്തോറും ഗവൺമെന്റിന് കൂടുതൽ പലിശ നൽകേണ്ടിവരുന്നു, വർദ്ധിച്ചുവരുന്ന പലിശനിരക്ക് ഈ ചെലവ് വർദ്ധിപ്പിക്കുന്നു.അഭിപ്രായ വോട്ടെടുപ്പിൽ കൺസർവേറ്റീവുകൾ ലേബറിന് വളരെ പിന്നിലായതിനാൽ, അടുത്ത മെയ് മാസത്തിൽ പ്രതീക്ഷിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട് .
പ്രത്യേകിച്ച് ഉയർന്ന ജീവിതച്ചെലവ് കണക്കിലെടുത്ത്, ചരിത്രപരമായി ഉയർന്ന തലത്തിൽ നികുതി നിലനിർത്തുന്നത് രാഷ്ട്രീയപരമായി ശരിയല്ലെന്ന് കൺസർവേറ്റീവ് എംപിമാരിൽ ഭൂരിഭാഗം പേരും വാദിക്കുന്നു. മന്ത്രിമാർ നികുതി വെട്ടിക്കുറയ്ക്കുകയോ അതിനുള്ള വഴികൾ കണ്ടെത്തുകയോ ചെയ്യണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
പണപ്പെരുപ്പത്തിൽ നേരിയ ഇടിവ് കാണിച്ചതിനാൽ കഴിഞ്ഞ മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് വർഷമായി വർദ്ധിപ്പിച്ചുകൊണ്ടിരുന്ന പലിശ നിരക്ക് 5.25% ആയി നിലനിർത്തി.
ദീർഘകാല കടബാധ്യതകൾ കുറയാൻ , പണപ്പെരുപ്പം കുറയ്ക്കുന്നതിനും പലിശനിരക്ക് കുറയ്ക്കുന്നതിനും തല്ക്കാലം ഈ പദ്ധതിയിൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്നാണ് ഹണ്ട് പറയുന്നത്.
ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് ഓഗസ്റ്റിലെ പണപ്പെരുപ്പം 6.7% ആയിരുന്നു, പലരും ഭയപ്പെട്ടിരുന്നതിലും താഴെയാണ് ഇത് , പക്ഷേ ഇപ്പോഴും ടാർഗെറ്റ് ലെവലായ 2% നേക്കാൾ വളരെ കൂടുതലാണ്. നികുതിയിളവുകൾ സാധാരണയായി സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡ് വർദ്ധിപ്പിക്കുകയും ഈ വർഷം ആദ്യം കണ്ട നിലയിലേക്ക് വിലക്കയറ്റം വർദ്ധിപ്പിക്കുകയും ചെയ്യും.
© Copyright 2023. All Rights Reserved