ലണ്ടൻ യുകെയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന വാൽസിങ്ങാം മരിയൻ തീർഥാടനവും പുനരൈക്യത്തിൻ്റെ 94-ാം വാർഷികാഘോഷവും സെപ്റ്റംബർ 28 ന്. ഭക്തിനിർഭരമായ ചടങ്ങുകൾക്ക് മലങ്കര കത്തോലിക്കാ സഭ സുന്നഹദോസ് സെക്രട്ടറിയും തിരുവല്ല അതിഭദ്രാസനത്തിന്റെ ആർച്ച്ബിഷപ്പുമായ റവ. ഡോ. തോമസ് മാർ കുറിലോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും.
-------------------aud--------------------------------
വാൽസിങ്ങാം അനുൺഷ്യേഷൻ പള്ളിയങ്കണത്തിൽ (NR22 6EG) രാവിലെ 10:30ന് പ്രാരംഭ പ്രാർഥനയോടെയാണ് തീർഥാടനത്തിന് തുടക്കം കുറിക്കുക. തുടർന്ന് ബസലിക്കയിലേക്ക് ജപമാല പ്രദക്ഷിണം. 12:30ന് ഉച്ചഭക്ഷണം. രണ്ടുമണിക്ക് വിശുദ്ധ കുർബാന. വൈകിട്ട് അഞ്ചിന് തീർഥാടനം സമാപിക്കും. തീർഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും സഭാമക്കളെയും മലങ്കര കത്തോലിക്കാ സഭ യുകെ സ്പെഷൽ പാസ്‌റ്ററും കോ-ഓർഡിനേറ്ററുമായ ഫാ. കുര്യാക്കോസ് തടത്തിൽ സ്വാഗതം ചെയ്തു. തീർഥാടനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി റോണി ജേക്കബ് അറിയിച്ചു.
© Copyright 2024. All Rights Reserved