യുക്മ‌ ദേശീയ കലാമേള ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം....പ്രവാസി ലോകത്തിന് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ‌ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര - രണ്ടാം ഭാഗം ലിവർപൂൾ മുതൽ ഹണ്ടിംഗ്ടൺ വരെ

28/10/24

ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ പ്രവാസ ലോകത്തെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്‌മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്‌മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂൾ യുവജനോത്സവം മാതൃകയിൽ സംഘടിപ്പിക്കുന്ന യുക്മ ദേശീയ കലാമേളകൾ, രാജ്യത്തിൻ്റെ വിവിധ മ റീജിയണുകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്.

-------------------aud--------------------------------

യുക്‌മ സ്ഥാപിതമായിട്ട് ഒന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന “ക്രിസ്റ്റൽ ഇയർ" ആഘോഷങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന വേളയിൽ നടക്കുകയാണ് 2024 ലെ ദേശീയ കലാമേള. നവംബർ രണ്ട് ശനിയാഴ്‌ച യു കെ യുടെ കുതിരപ്പന്തയ മത്സരങ്ങൾക്ക് പ്രശസ്തിയാർജിച്ച ഗ്ലോസ്റ്റർഷെയറിനടുത്തുള്ള ചെൽറ്റൻഹാമിലെ ക്ലീവ് സ്‌കൂളിൽ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന "കവിയൂർ പൊന്നമ്മ നഗറി'ൽ തിരിതെളിയാൻ ഇനി ഒരാഴ്‌ച മാത്രം ശേഷിച്ചിരിക്കെ, യുക്മ‌ ദേശീയ കലാമേളകളുടെ ചരിത്രത്തിലേക്ക് പുതിയ തലമുറയിൽ യുകെയിലെത്തിപ്പെട്ട എല്ലാവർക്കും യുക്‌മ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര ഈ അവസരത്തിൽ എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് കരുതട്ടെ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടക ചരിത്രം കൂടിയാവുന്നു ഇത്.

തുടർച്ചയായി പതിനഞ്ച് വർഷങ്ങൾ ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്‌മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്‌മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ ഒന്നാംസ്ഥാനം അലങ്കരിക്കുന്നു. സംസ്ഥാന സ്ക്കൂൾ യുവജനോത്സവം മാതൃകയിൽ സംഘടിപ്പിക്കുന്ന യുക്മ‌ ദേശീയ കലാമേളകൾ, രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ നടക്കുന്ന റീജിയണൽ കലാമേളാ വിജയികൾ വീറോടെ ഏറ്റുമുട്ടുന്ന മറുനാട്ടിലെ മലയാണ്മയുടെ മഹോത്സവങ്ങൾ തന്നെയാണ്. യുക്‌മയുടെ യുക്മ‌യുടെ ചരിത്രത്തിലാദ്യമായി തുടർച്ചയായി മൂന്നാം വർഷവും ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ച ഗ്ലോസ്റ്ററിലെ ക്ലീവ് സ്‌കൂളിലെ “കവിയൂർ പൊന്നമ്മ നഗറിൽ" യുക്‌മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം തട്ടകത്തിൽ പ്രത്യേകം സജ്ജീകൃതമായ ആറ് വേദികളിലായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്
യുക്‌മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെൻ്റ്- ഓൺ-സി, സ്റ്റോക്ക്-ഓൺ-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിൻ്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു.

ഒരു രാജ്യം മുഴുവൻ വന്നെത്തുന്ന യുക്മ ദേശീയ കലാമേള ഒരുവർഷം നീണ്ടുനിൽക്കുന്ന ഒരുപറ്റം ആളുകളുടെ കഠിന പരിശ്രമത്തിൻ്റെ വിജയങ്ങൾ കൂടിയാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിശീലനങ്ങൾ, നാട്ടിൽനിന്നും പലഘട്ടങ്ങളായി രക്ഷിതാക്കൾ കടൽകടത്തി യു കെ യിൽ എത്തിക്കുന്ന, ആയിരക്കണക്കിന് മത്സരാർത്ഥികൾക്കാവശ്യമായ ആടയാഭരണങ്ങളും രംഗ സജ്ജീകരണ വസ്തു‌ക്കളും, മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്താനുള്ള അസോസിയേഷൻ പ്രവർത്തകരുടെ പരിശ്രമങ്ങൾ, സാമ്പത്തിക ഭാരം താങ്ങിക്കൊണ്ട് റീജിയണൽ കലാമേളകൾ സംഘടിപ്പിക്കാനുള്ള റീജിയണൽ ഭാരവാഹികളുടെയും പ്രവർത്തകരുടെയും പ്രയത്നങ്ങൾ അങ്ങനെപോകുന്നു യുക്‌ ദേശീയ കലാമേളകൾ യാഥാർഥ്യമാക്കുന്നതിന് പിന്നിലെ കാണാപ്പുറങ്ങൾ. ലിവർപൂൾ, ലെസ്റ്റർ, ഹണ്ടിങ്ടൺ എന്നിവിടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട യുക്‌മ ദേശീയ കലാമേളകളെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുവാൻ പോകുന്നത്.

2013 ദേശീയ മേള ചരിത്രഭൂമികയായ ലിവർപൂളിലേക്ക്

മൂന്ന് ദേശീയ കലാമേളകൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ൽ നോർത്ത് വെസ്റ്റ് റീജിയണിലെ ലിവർപൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു കെ യിൽ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്‌ ദേശീയ കലാമേളകൾ വളർന്നു കഴിഞ്ഞിരുന്നു. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ മലയാളി സമൂഹത്തിൽ കൂടുതൽ സ്വാധീനം ചെലുത്തി തുടങ്ങിയ അക്കാലയളവിൽ സംഘടനാ ശേഷി വർദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയിൽ യുക്മ‌യ്ക്ക് സാധിച്ചു. ഓരോ റീജിയണുകളും സ്വന്തമായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും, യുക്‌മ ദേശീയ കമ്മറ്റിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ കൂടിയും മറ്റു വാർത്താ മാധ്യമങ്ങളിൽ കൂടിയും കലാമേള വാർത്തകൾ ആഘോഷപ്പെരുമഴ പെയ്യിച്ചു.

വർണ്ണപ്പൊലിമയാർന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്‌മകൾ നിറഞ്ഞപ്പോൾ, നാലാമത് ദേശീയ കലാമേള മുദ്രാവാക്യമായ ദേശീയ കലാമേള മുദ്രാവാക്യമായ "ആഘോഷിക്കൂ യുക്‌മയോടൊപ്പം” എന്ന അഭ്യർത്ഥനയ്ക്ക് വമ്പൻ സ്വീകാര്യതയാണ് ലഭ്യമായത്. യുക്മ‌ നോർത്ത് വെസ്റ്റ് റീജിയന്റെയും പ്രബലരായ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ്റെയും (ലിംക) സംയുക്ത ആതിഥേയത്വത്തിലാണ് ദേശീയമേള സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദക്ഷിണാമൂർത്തി സ്വാമികളോടുള്ള ആദരസൂചകമായി 'ദക്ഷിണാമൂർത്തി നഗർ' എന്ന് നാമകരണം ചെയ്‌ത ബ്രോഡ്ഗ്രീൻ ഇൻ്റർനാഷണൽ സ്ക്കൂളിൽ 2013 നവംബർ 30ന് നടന്ന യുക്‌ മ  ദേശീയ കലാമേള അവിസ്‌മരണീയമായ മുഹൂർത്തങ്ങളാണ് യു.കെ മലയാളികൾക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി. ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഈസ്റ്റ് ആംഗ്ലിയായിലെ പ്രബലരായ ബാസിൽഡൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസ്സോസിയേഷനായി.

ലെസ്റ്റർ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്‌ലാൻഡ്‌സിൻ്റെ മണ്ണിലേക്ക്

ഇത് ലെസ്റ്റർ - 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്‌മയുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്‌മ ദേശീയ കലാമേള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൻ്റെയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും സംയുക്താതിഥേയത്വത്തിൽ ലെസ്റ്ററിൽ അരങ്ങേറി. കണികൊന്നയും വാകപ്പൂമരവും പൂത്തുലഞ്ഞ വിധം മഞ്ഞയും ചുവപ്പും ദേശീയ കലാമേള അവിസ്‌മരണീയമായ മുഹൂർത്തങ്ങളാണ് യു.കെ മലയാളികൾക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി. ദേശീയ കലാമേളയുടെ ചരിത്രത്തിൽ ഒരിക്കൽക്കൂടി ഈസ്റ്റ് ആംഗ്ലിയായിലെ പ്രബലരായ ബാസിൽഡൺ മലയാളി അസോസിയേഷൻ ചാമ്പ്യൻ അസ്സോസിയേഷനായി.

ലെസ്റ്റർ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്‌ലാൻഡ്‌സിൻ്റെ മണ്ണിലേക്ക്

ഇത് ലെസ്റ്റർ - 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്‌മയുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്‌മ ദേശീയ കലാമേള ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൻ്റെയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും സംയുക്താതിഥേയത്വത്തിൽ ലെസ്റ്ററിൽ അരങ്ങേറി. കണികൊന്നയും വാകപ്പൂമരവും പൂത്തുലഞ്ഞ വിധം മഞ്ഞയും ചുവപ്പും കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന "സ്വാതിതിരുനാൾ" മഹാരാജാവിൻ്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്‌തമായ ജഡ്‌ജ് മെഡോ കമ്മ്യൂണിറ്റി കോളേജിൽ 2014 നവംബർ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മ്‌മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേർന്ന് തയ്യാറാക്കിയ 'രാജാരവിവർമ്മ' ഹാളിൽ, ഇദംപ്രഥമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും ലെസ്റ്റർ മേളയുടെ ഒരു സവിശേഷതയായി. ലെസ്റ്റർ കലാമേളയിൽ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്ലാൻഡ്സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി. അസോസിയേഷൻ വിഭാഗത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ഇപ്‌സ്വിച് മലയാളി അസോസിയേഷൻ ചാമ്പ്യന്മാരായി.

ഹണ്ടിങ്ടൺ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയണും ഇത് രണ്ടാമൂഴം

യുക്മ‌ ദേശീയ കലാമേളകളിൽ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്‌ ദേശീയ കലാമേള 2015 നവംബർ 21ന് ഹണ്ടിംങ്ടണിൽ വച്ച് നടത്തപ്പെടുന്നത്. എന്നാൽ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവർത്തി എം എസ് വിശ്വനാഥന്റെ ബഹുമാനാർത്ഥം "എം എസ് വി നഗർ" എന്നു നാമകരണം ചെയ്‌ത ഹണ്ടിംങ്‌ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക് നാലായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്. ഈസ്റ്റ് ആംഗ്ലിയ റീജിയണോടൊപ്പം ഹണ്ടിങ്ടൺ മലയാളി അസോസിയേഷനും കൈകോർത്ത് ചരിത്രം രചിച്ച 2015 ദേശീയ കലാമേളയ്ക്ക് ആതിഥ്യമരുളി. യുക്മ‌ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ- ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികൾ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണൽ കലാമേളയിലെ വിജയികളെ നാഷണൽ കലാമേളയിൽ പങ്കെടുപ്പിക്കുന്നതിൽ റീജണൽ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. അത് തന്നെയാണ് യുക്‌മ ദേശീയ കലാമേളകളുടെ വിജയവും. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ കലാമേളയിൽ ജേതാക്കളായി മിഡ്ലാൻഡ്‌സ് പകരം വീട്ടി. അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി സൗത്ത് വെസ്റ്റ് റീജിയൻ്റെ കരുത്തരായ ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ തെരഞ്ഞെടുക്കപ്പെട്ടു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu