യോർക്ഷെയർ യുക്മ-ലൈഫ് ലൈൻ പ്രൊട്ടക്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് നറുക്കെടുപ്പ് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടന്നു. നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു.. രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ ഏബ്രഹാമും കരസ്ഥമാക്കി.
-------------------aud--------------------------------
രണ്ട് ഗ്രാം വീതം ഒരോ റീജനുകളിൽ നിന്നുമുള്ള നറുക്കെടുപ്പ് വിജയികൾ. നോർത്ത് വെസ്റ്റ് റീജൻ - ചാക്കോ (ടിക്കറ്റ് നമ്പർ - 04715) മിഡ്ലാൻഡ്സ് റീജൻ - ഫിലിപ്പ് ലൂക്കോസ് ( ടിക്കറ്റ് നമ്പർ - 06009) സൗത്ത് വെസ്റ്റ് റീജൻ - സിജ്ന മേരി സാജു (ടിക്കറ്റ് നമ്പർ - 01506) ഈസ്റ്റ് ആംഗ്ലിയ റീജൻ - അഭിജിത്ത് കൃഷണൻ ( ടിക്കറ്റ് നമ്പർ - 09176) സൗത്ത് ഈസ്റ്റ് റീജൻ - അലൻ (ടിക്കറ്റ് നമ്പർ - 02308) യോർക് ഷെയർ റീജൻ - ഇർഷാദ് (ടിക്കറ്റ് നമ്പർ - 03234) മറ്റ് റീജനുകൾ നാഷനൽ - ബാവ വാസു (ടിക്കറ്റ് നമ്പർ - 09602) വിജയികളെ യുക്മ ദേശീയ സമിതി അഭിനന്ദിച്ചു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ് എന്നിവർ അറിയിച്ചു.
© Copyright 2024. All Rights Reserved