യുദ്ധത്തിന് മുന്നോടിയായി അന്തർജല ആണവായുധ ഡ്രോൺ പരീക്ഷിച്ച് ഉത്തര കൊറിയ

20/01/24

യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുടെ സംയുക്ത നാവിക അഭ്യാസത്തിന് മറുപടിയായി ‘അന്തർജല ആണവായുധ സംവിധാനം’ പരീക്ഷിച്ചതായി ഉത്തര കൊറിയ. ‘ഹെയ്ൽ 5-23’ എന്നുപേരിട്ട വെള്ളത്തിനടിയിലൂടെ പോകുന്ന, ആണവായുധ ശേഷിയുള്ള ഡ്രോൺ ഉപയോഗിച്ച് റേഡിയോ ആക്ടിവ് സൂനാമി സൃഷ്ടിച്ച് നാവികസേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകർക്കാൻ കഴിയുമെന്നും ഉത്തര കൊറിയ അവകാശപ്പെടുന്നു.സമുദ്രത്തിലൂടെ സഞ്ചരിച്ച് 1000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ ആക്രമണം നടത്താൻ കഴിയുമെന്നാണ് അവകാശവാദം. ഇതിന്റെ ആദ്യ എഡിഷനുകൾ കഴിഞ്ഞ വർഷമാണ് പരീക്ഷിച്ചത്. കൊറിയൻ ഭാഷയിൽ സൂനാമി എന്നാണ് ‘ഹെയ്ൽ’ എന്ന വാക്കിന്റെ അർഥം. കഴിഞ്ഞ ഞായറാഴ്ച ഉത്തര കൊറിയ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചതിന് മറുപടിയായി തൊട്ടടുത്ത ദിവസം തന്നെ കൊറിയൻ കടലിലെ ജെജു ദ്വീപിനുസമീപം ഈയാഴ്ച ആദ്യം യു.എസും ജപ്പാനും സംയുക്ത നാവിക അഭ്യാസം നടത്തിയിരുന്നു.അമേരിക്കയുടെ യു.എസ്.എസ് കാൾ വിൻസൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽനിന്നുള്ള ഒമ്പത് യുദ്ധക്കപ്പലുകളാണ് പരിശീലനത്തിൽ പങ്കെടുത്തത്. ആയുധ പരീക്ഷണവും പരിശീലനവും പോർവിളിയുമായി രാഷ്ട്ര നേതാക്കൾ കളംനിറയുമ്പോൾ കൊറിയൻ മേഖലയിൽ യുദ്ധഭീതി കനക്കുകയാണ്. ദക്ഷിണ കൊറിയ പ്രധാനശത്രുവാണെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ഐക്യശ്രമങ്ങൾ ഇനിയുണ്ടാവില്ലെന്നും നേരിയ കടന്നുകയറ്റം പോലും പൂർണ യുദ്ധത്തിൽ എത്തുമെന്നും വ്യക്തമാക്കിയിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu