അമിത വണ്ണം യുകെയിലെ യുവതലമുറയെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന പൊണ്ണത്തടി എൻഎച്ച്എസിനും വലിയ ബാധ്യതയാണ്. ബോധവൽക്കരണം കൊണ്ട് മാത്രം ഇതിനു പരിഹാരം ഉണ്ടാക്കുക പ്രായോഗികമല്ല. അതിനാൽ സർക്കാർ തന്നെ ജനങ്ങളുടെ അമിത വണ്ണത്തിനെതിരെ രംഗത്തുവരുകയാണ്.
-------------------aud--------------------------------
ഒസെമ്പിക് അല്ലെങ്കിൽ മൗജൗരോ മരുന്ന് നൽകി അമിത വണ്ണത്തിന് പ്രതിരോധം തീർക്കുകയാണ് സർക്കാർ. ജനത്തിന്റെ ഉത്പാദന ക്ഷമത കൂട്ടിയാൽ പ്രതിവർഷം 74 ബില്യൺ പൗണ്ട് അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
കാരണം അമിതവണ്ണം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട പുതുതലമുറ ജോലിയ്ക്ക് പോലും പോകാനാകാതെ പലപ്പോഴും ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ്. ആരോഗ്യമില്ലാത്ത തലമുറയ്ക്ക് തങ്ങളുടെ ഊർജ്ജ സ്വലമായ ജീവിതം മുന്നോട്ട് നയിക്കാൻ ബുദ്ധിമുട്ടാകുന്നു.
ശരീരത്തിലെ 26 ശതമാനം കൊഴുപ്പും എരിച്ചു കളയാൻ കിംഗ് കോംഗ് എന്ന മരുന്നിന് കഴിയുമെന്നതിനാൽ അമേരിക്കയിൽ ഈ മരുന്നുപയോഗം കൂടുതലാ ണ്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ദഹന പ്രക്രിയ ശരിയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയുമാണ് മരുന്നുകൾ ചെയ്യുന്നത്. ആഴ്ചയിൽ ഒരിക്കൽ കുത്തിവയ്പ്പിലൂടെയാണ് ഒസെമ്പിക് ഉപയോഗിക്കുന്നത്. വിശപ്പു കുറയുന്നതോടെ ശരീരം ആഹാരം എടുക്കുന്നത് കുറയ്ക്കുകയും വണ്ണം കുറയുകയും ചെയ്യും. പാർശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സൗജന്യമായി മരുന്ന് നൽകുന്നത് വലിയ മാറ്റമുണ്ടാക്കുമെന്നും ആരോഗ്യമുള്ള തലമുറവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് അനിവാര്യമെന്നുമാണ് സർക്കാർ വിലയിരുത്തുന്നത്.
© Copyright 2024. All Rights Reserved