യുകെയിൽ തൊഴിൽ രഹിതരും പൂർണ്ണ സമയ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഉൾപ്പെടാത്തതോ ആയ യുവതീ യുവാക്കളെ എണ്ണം കൂടി വരുന്നത് കടുത്ത ആശങ്കയുയർത്തുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് 16 നും 24 നും ഇടയിൽ പ്രായമുള്ള 7,89,000 ആളുകളാണ് തൊഴിലിലോ, പൂർണ്ണസമയ വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ഏർപ്പെടാതെ ഉള്ളത്. ഇതേ പ്രായ പരിധിയിലുള്ള 4,22,000 പേർ തൊഴിൽ അന്വേഷകരായും ഉണ്ട്. ഇതോടെ തൊഴിൽ രഹിതരായ യുവതലമുറയുടെ ആകെ എണ്ണം 12 ലക്ഷത്തിൽ അധികമായി. രണ്ട് വർഷം മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണിത്.
-------------------aud--------------------------------
കൂടി വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും അതുപോലെ സ്‌കിൽസ് ട്രെയിനിംഗ്, അപ്രന്റീസ്ഷിപ് എന്നിവ ആവശ്യത്തിനില്ലാത്തതുമാണ് ഇതിനു കാരണമെന്ന് വിദഗ്ധരെ ഉദ്ധരിച്ചു കൊണ്ട് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തൊഴിൽ ഇല്ലാത്തവരും, വിദ്യാഭ്യാസ- പരീശീലനങ്ങളിൽ ഏർപ്പെടാത്തവരുമായവരുടെ എണ്ണം, രാജ്യത്ത് ഏറ്റവും കുറവുള്ള തെക്ക് കിഴക്കൻ മേലയുടേതിന് സമമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കുറച്ചാൽ പ്രതിവർഷ ജി ഡി പിയിൽ 23 ബില്യൻ പൗണ്ടിന്റെ വർധനവ് ഉണ്ടാകുമെന്നാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന്റെ വിശകലനത്തിൽ വ്യക്തമാക്കുന്നത്. മുൻകാലങ്ങളിൽ വേജ് സബ്‌സിഡി പദ്ധതികൾ ഉപയോഗിച്ച് യുവാക്കളെ തൊഴിലിടങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നു. കോവിഡ് കാലത്ത് 16 നും 24 നും ഇടയിഉള്ളവർക്ക് ആറ് മാസക്കാലം വരെ ശമ്പളം നൽകുന്ന പദ്ധതി ടോറി സർക്കാർ കൊണ്ടു വന്നിരുന്നു. ഇത് പ്രധാനമായും നടപ്പിലാക്കിയത് 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം വിവിധ ലേബർ സർക്കാരുകൾ രൂപീകരിച്ച ഫ്യൂച്ചർ ജോബ്‌സ് ഫണ്ടിനെ അടിസ്ഥാനമാക്കിയായിരുന്നു.
© Copyright 2024. All Rights Reserved