യു.എസിൽ ഉഷ്‌ണതരംഗം 130 ദശലക്ഷം ജനങ്ങളെ ബാധിക്കുമെന്ന് റിപ്പോർട്ട്. കിഴ ക്കൻ തീരം മുതൽ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഏറ്റവും രൂക്ഷമായ ചൂട് അനുഭവപ്പെടുക. പലയിട ങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. കാലിഫോർണിയയിൽ കാട്ടുതീ പടർന്നതോടെ 30,000 ത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. ജീവഹാനിയില്ലെങ്കിലും 74 കെട്ടിടങ്ങൾക്ക് നാശം വരുത്തിയിട്ടുണ്ട്.
-------------------aud-------------------------------
ഉത്തര സാൻഫ്രാൻസിസ്കോയിലെ ഉകയിൽ ശനിയാഴ്‌ച 47 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തി യത്. സാൻഫ്രാൻസിസ്കോയുടെ കിഴക്കൻ മേഖലയായ ലിവ്മോറിൽ താപനില 42.7 ഡിഗ്രി സെൽഷ്യസി ലേക്ക് ഉയർന്നു. 1905ൽ അനുഭവപ്പെട്ട റെക്കോഡ് താപനിലയാണ് ഇത്തവണ തകർന്നത്.
ലാസ് വെഗാസിൽ 46, ഫോണിക്‌സിൽ 45.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വെ ള്ളിയാഴ്ച മുതൽ ദേശീയ കാലാവസ്ഥ സേവന വിഭാഗം തെക്കുപടിഞ്ഞാറ് മേഖലയിൽ ഉഷ്‌ണതരംഗ മു ന്നറിയിപ്പ് നൽകുന്നുണ്ട്. കനത്ത ചൂട് കാരണം ഫോണിക്‌സിൽ ഇതുവരെ 13 മരണങ്ങൾ സ്ഥിരീകരിച്ചു. ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 160ലേറെ മരണങ്ങൾ ഉഷ്‌ണതരംഗം മൂലമാണെന്ന് സംശയിക്കുന്നുണ്ട്.
© Copyright 2025. All Rights Reserved